98 കിലോ ഭാരം, 18 അടി നീളം, വയറിനുള്ളിൽ 122 മുട്ടകൾ; കൂറ്റൻ ബർമീസ് പെരുമ്പാമ്പിനെ പിടിച്ചു, വിഡിയോ 

വൈറ്റ് ടെയ്‌ൽഡ് വിഭാഗത്തിൽ പെടുന്ന മാനിന്റെ അവശിഷ്ടങ്ങളും പെരുമ്പാമ്പിന്റെ വയറിനുള്ളിൽ നിന്ന് കണ്ടെത്തി
​ഗവേഷകർ പിടികൂടിയ ബർമീസ് പെരുമ്പാമ്പ്/ വിഡിയോ സ്ക്രീൻഷോട്ട്
​ഗവേഷകർ പിടികൂടിയ ബർമീസ് പെരുമ്പാമ്പ്/ വിഡിയോ സ്ക്രീൻഷോട്ട്

18 അടി നീളവും 98 കിലോ ഭാരവുമുള്ള കൂറ്റൻ ബർമീസ് പെരുമ്പാമ്പിനെ പിടികൂടി റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് കൺസർവൻസി ഓഫ് സൗത്ത്‌വെസ്റ്റ് ഫ്ലോറിഡയിലെ ജന്തുശാസ്ത്ര ഗവേഷകർ. ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് നിന്നാണ് ഈ പെൺ പെരുമ്പാമ്പിനെ പിടികൂടിയത്. പിന്നീട് പാമ്പിനെ ദയാവധത്തിന് വിധേയമാക്കി. ഇതിന്റെ വയറിനുള്ളിൽ നിന്ന് 122 മുട്ടകളും വൈറ്റ് ടെയ്‌ൽഡ് വിഭാഗത്തിൽ പെടുന്ന മാനിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.

ഫ്ലോറിഡയിൽ വർഷം തോറും പൈതൺ ഹണ്ടിങ് പ്രോഗ്രാം നടത്താറുണ്ട്. ആറ് മുതൽ എട്ടടി വരെയുള്ള പെരുമ്പാമ്പുകളെ ഇങ്ങനെ പിടികൂടിയിട്ടുണ്ടെങ്കിലും ഇത്രയധികം വലുപ്പമുള്ള ഒരു പെരുമ്പാമ്പിനെ പിടികൂടുന്നത് ഇതാദ്യമാണെന്ന് ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ പറഞ്ഞു. ബർമീസ് പെരുമ്പാമ്പുകൾ പെറ്റുപെരുകിയതോടെ പ്രാദേശിക ജീവികൾക്ക് ഇവ കടുത്ത ഭീഷണിയായതിനാലാണ് ബർമീസ് പെരുമ്പാമ്പുകളെ വേട്ടയാടാൻ ഫ്ലോറിഡയിലെ വന്യജീവി വിഭാഗം അനുമതി നൽകിയത്. 

ആൺ പെരുമ്പാമ്പുകളുടെ ശരീരത്തിൽ ഘടിപ്പിച്ചു വിട്ടിരിക്കുന്ന ടാഗും റേഡിയോ ട്രാൻസ്മിറ്ററുകളാണ് പെൺ പെരുമ്പാമ്പുകളെ കണ്ടെത്താൻ ഗവേഷകരെ സഹായിക്കുന്നത്. ഡയൺ എന്നു വിളിക്കുന്ന ആൺ പെരുമ്പാമ്പാണ് ഗവേഷകരെ ഈ വലിയ പെൺപെരുമ്പാമ്പിന്റെ വാസസ്ഥലത്തേക്ക് എത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com