ഗര്‍ഭഛിദ്രം ഭരണഘടനാപരമായ അവകാശമല്ല;  അന്‍പതു വര്‍ഷം പഴക്കമുള്ള വിധി റദ്ദാക്കി യുഎസ് സുപ്രീം കോടതി

അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിന് നിയമസാധുത നല്‍കിയ 1973 ലെ ചരിത്രപ്രധാനമായ വിധി സുപ്രീം കോടതി റദ്ദാക്കി
യുഎസ് സുപ്രീം കോടതി/ഫയല്‍
യുഎസ് സുപ്രീം കോടതി/ഫയല്‍

വാഷിങ്ടന്‍: അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിന് നിയമസാധുത നല്‍കിയ 1973 ലെ ചരിത്രപ്രധാനമായ വിധി സുപ്രീം കോടതി റദ്ദാക്കി. ഗര്‍ഭഛിദ്രം നടത്താന്‍ സ്ത്രീകള്‍ക്കുള്ള ഭരണഘടനാപരമായ അവകാശം അംഗീകരിക്കുന്ന, റോ വേഴ്‌സസ് വെയ്ഡ് കേസിലെ ഉത്തരവാണ്, ഭൂരിപക്ഷ വിധിയിലൂടെ സുപ്രീം കോടതി റദ്ദാക്കിയത്. 

തെറ്റായ വിധി ആയിരുന്നു റോ വേഴ്‌സസ് വെയ്ഡ് എന്ന് ജസ്റ്റിസ് സാമുവല്‍ അലിറ്റോ പറഞ്ഞു. 1973 ല്‍ ഈ വിധി വന്ന ശേഷം യുഎസില്‍ ഗര്‍ഭഛിദ്രം ഏറെ വര്‍ധിച്ചിരുന്നു.

ഗര്‍ഭഛിദ്രം ഭരണഘടനാപരമായ അവകാശമാണെന്ന വിധി റദ്ദാക്കിയതോടെ സംസ്ഥാനങ്ങള്‍ക്ക് അബോര്‍ഷന്‍ നിരോധിച്ചു നിയമം നിര്‍മിക്കാം. മിസിസിപ്പി ഉള്‍പ്പെടെ 13 സംസ്ഥാനങ്ങള്‍ ഇതിനു നിയമം ഉണ്ടാക്കിയിട്ടുണ്ട്. യാഥാസ്ഥിതികരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഗര്‍ഭഛിദ്രം നിരോധിക്കണമെന്ന് ശക്തമായി വാദിച്ചിരുന്നു. 

യുഎസിനെ 150 വര്‍ഷം പിന്നോട്ടടിക്കുന്ന തീരുമാനമാണിതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. രാജ്യത്തിനും ജുഡീഷ്യറിക്കും ഇതൊരു ദുര്‍ദിനമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com