കരഞ്ഞ് കലങ്ങിയ കണ്ണ്, നാടും വീടും വിട്ട് പലായനം ചെയ്യുന്ന കുട്ടി; യുക്രൈനില്‍ നിന്നുള്ള മറ്റൊരു കരളലിയിപ്പിക്കുന്ന ദൃശ്യം

കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അവശേഷിക്കുന്നത് ബാഗിലാക്കി നടന്നുനീങ്ങുകയാണ് ബാലന്‍
യുക്രൈന്‍ വിട്ട് പലായനം ചെയ്യുന്ന യുക്രൈന്‍ ബാലന്‍ കരയുന്ന ദൃശ്യം
യുക്രൈന്‍ വിട്ട് പലായനം ചെയ്യുന്ന യുക്രൈന്‍ ബാലന്‍ കരയുന്ന ദൃശ്യം

കീവ്: റഷ്യന്‍ സൈനിക നടപടിയെ തുടര്‍ന്ന് ദുരിതത്തിലായി നാടും വീടും ഉപേക്ഷിച്ച് യുക്രൈന്‍ വിട്ട് മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ ലക്ഷകണക്കിന് ആളുകളുടെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ നാടും വീടും വിട്ട്  അതിര്‍ത്തി കടന്ന് പോളണ്ടിലേക്ക് കടക്കുന്നതിനിടെ യുക്രൈന്‍ ബാലന്‍ കരയുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയുടെ നെഞ്ച് പൊള്ളിക്കുന്നത്.

കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അവശേഷിക്കുന്നത് ബാഗിലാക്കി നടന്നുനീങ്ങുകയാണ് ബാലന്‍. പോളിഷ് ഗ്രാമമായ മെഡിസ്‌കയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന പോളിഷ് ഗ്രാമമാണിത്. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് പലായനം ചെയ്തവരില്‍ ഭൂരിഭാഗം ആളുകളും രക്ഷ തേടി പോളണ്ടിലേക്കാണ് പോയത്.

കുട്ടിയുടെ ദൃശ്യങ്ങള്‍ കണ്ട് സഹായവാഗ്ദാനവുമായി നിരവധിപ്പേരാണ് രംഗത്തുവന്നത്. 'കുട്ടിയെ കണ്ടെത്താന്‍ ആരെങ്കിലും സഹായിക്കാമോ?, കുട്ടിയെ കണ്ടെത്തി തന്നാല്‍ താന്‍ വീട്ടിലേക്ക് കൊണ്ടുപോയിക്കൊള്ളാം'- തുടങ്ങി നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com