ജപ്പാനിലെ ഫുക്കുഷിമയില്‍ വന്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ്; വൈദ്യുതി ബന്ധം തകര്‍ന്നു, 20 ലക്ഷം വീടുകള്‍ ഇരുട്ടില്‍

റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്ര രേഖപ്പെടുത്തി
ചിത്രം: ട്വിറ്റര്‍ 
ചിത്രം: ട്വിറ്റര്‍ 

ഫുക്കുഷിമ: ജപ്പാനിലെ ഫുക്കുഷിമ മേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്ര രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് ഭൂചനലമുണ്ടായത്. ഫുക്കുഷിമ തീരത്ത് നിന്ന് 69 കിലോമീറ്റര്‍ മാറി കടലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 

ഭൂചലനത്തിന് പിന്നാലെ, ടോക്കിയോയിലെയും ഫുക്കുഷിമയിലെയും വൈദ്യുതി, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തകരാറിലായി. 20 ലക്ഷം വീടുകളില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. ഇതില്‍ 70,000 വീടുകള്‍ ടോക്കിയോയിലാണ്.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണെന്നും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ഫുമിയോ കിഷന്‍ഡ പറഞ്ഞു. ഫുക്കുഷിമ ആണവ നിലയത്തില്‍ നിലവില്‍ പ്രശ്‌നങ്ങളില്ലെന്ന് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com