യുക്രൈന്‍ നടി റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

കലാരംഗത്തെ യുക്രൈന്റെ പരമോന്നത പുരസ്‌കാരം ഒക്‌സാനയ്ക്ക് ലഭിച്ചിട്ടുണ്ട്
ഒക്‌സാന ഷ്വെറ്റ്‌സ് , ട്വിറ്റര്‍
ഒക്‌സാന ഷ്വെറ്റ്‌സ് , ട്വിറ്റര്‍

കീവ്: റഷ്യന്‍ ഷെല്ലാക്രമണത്തില്‍ യുക്രൈന്‍ നടി കൊല്ലപ്പെട്ടു. 67 വയസ്സുള്ള ഒക്‌സാന ഷ്വെറ്റ്‌സ് ആണ് മരിച്ചത്. 

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിനിടെയാണ് നടി കൊല്ലപ്പെട്ടത്. കലാരംഗത്തെ യുക്രൈന്റെ പരമോന്നത പുരസ്‌കാരം ഒക്‌സാനയ്ക്ക് ലഭിച്ചിട്ടുണ്ട്. 

യുക്രൈനിലെ റഷ്യന്‍ അധിനിവേശം 23-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വ്യാഴാഴ്ച മുതല്‍ യുക്രൈനിലെ സൈനിക നടപടി റഷ്യ കടുപ്പിച്ചിരിക്കുകയാണ്. സ്‌കൂള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയ്ക്ക് നേരെയെല്ലാം റഷ്യ ഷെല്ലാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സിവിലിയന്‍സിന് നേരെയുള്ള ആക്രമണത്തില്‍ റഷ്യയ്‌ക്കെതിരെ ലോകമാകെ പ്രതിഷേധം കനക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com