കോവിഡ് വാക്‌സിന് പകരം ഉപ്പുലായനി കുത്തിവെച്ചു; ഡോക്ടര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 12:51 PM  |  

Last Updated: 29th March 2022 12:51 PM  |   A+A-   |  

covid vaccine

പ്രതീകാത്മക ചിത്രം

 

സിംഗപ്പൂര്‍: കോവിഡ് വാക്‌സിന് പകരം ഉപ്പുലായനി കുത്തിവച്ച കേസില്‍ ഡോക്ടര്‍ പിടിയില്‍. 33 വയസുള്ള ഡോക്ടര്‍ ജിപ്‌സന്‍ ക്വായാണ് അറസ്റ്റിലായത്. ഇയാളെ സിംഗപ്പൂര്‍ മെഡിക്കല്‍ കൗണ്‍സില്‍ 18 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. 

സിംഗപ്പൂരിലാണ് സംഭവം. ജനുവരിയിലാണ് ഡോക്ടര്‍ ജിപ്‌സണെതിരെ പരാതി ലഭിച്ചത്. ആഭ്യന്തര സെല്ലിന് പരാതി കൈമാറുകയും ചെയ്തു. പൊതുജനങ്ങളുടെ സുരക്ഷയെ കണക്കിലെടുത്താണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജിപ്‌സണ്‍ വാക്‌സിന്‍ വിരുദ്ധപ്രചാരകനാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വാക്‌സിനെന്ന വ്യാജേന ഉപ്പ് ലായനി കുത്തിവച്ച് വാക്‌സിന്‍ കണക്കുകളില്‍ കൃത്രിമം കാണിച്ചതായാണ് തെളിഞ്ഞത്. വാക്‌സിന്‍ നല്‍കിയതായി വ്യാജ വിവരങ്ങള്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.ഉപ്പുലായനി വാക്‌സിനെന്ന പേരില്‍ കുത്തിവയ്ക്കുന്നതിന് ഇയാള്‍ അമിത നിരക്ക് ഈടാക്കിയിരുന്നതായും കണ്ടെത്തി. ജിപ്‌സന്റെ ഉടമസ്ഥതയിലുള്ള നാല് ക്ലിനിക്കുകളിലും പരിശോധന നടത്താന്‍ അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.