പറന്നുയര്‍ന്ന വിമാനത്തില്‍ പാമ്പ്, അടിയന്തര ലാന്‍ഡിങ് - വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2022 09:21 PM  |  

Last Updated: 04th May 2022 09:21 PM  |   A+A-   |  

SNAKE

വിമാനത്തില്‍ ലഗേജ് കംപാര്‍ട്ട്‌മെന്റിലൂടെ ഇഴഞ്ഞുനീങ്ങുന്ന പാമ്പ്‌

 

ക്വാലാലംപൂര്‍: യാത്രക്കിടെ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ലഗേജ് കംപാര്‍ട്ട്‌മെന്റില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. ഇതിന് പിന്നാലെയാണ് എയര്‍ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കിയത്.

മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്ന് തവൌയിലേക്ക് യാത്ര പുറപ്പെട്ട വിമാനത്തിലാണ് പാമ്പിനെ കണ്ടത്. ക്വാലാംപൂരില്‍ നിന്ന് 1500 കിലോമീറ്റര്‍ അകലെയുള്ള കുച്ചിംഗിലാണ് വിമാനം നിലത്തിറക്കിയത്.

 

ലഗേജ് കംപാര്‍ട്ട്‌മെന്റിലെ ലൈറ്റിലൂടെ പാമ്പ് ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏത് ഇനത്തില്‍പ്പെട്ട പാമ്പാണ് വിമാനത്തില്‍ ഇഴഞ്ഞുകയറിയത് എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കാം

സ്വിമ്മിങ് പൂളിലേക്ക് വീണ് കുട്ടി, ടീഷർട്ടിൽ പിടിച്ച് വലിച്ചുകയറ്റി അമ്മ; സൂപ്പര്‍ മോം, വിഡിയോ വൈറൽ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ