മാസ്‌ക് ധരിച്ച് കിം; ആദ്യമായി കോവിഡ് വ്യാപനം സ്ഥിരീകരിച്ച് ഉത്തര കൊറിയ; ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

പ്യോങ്യാങ് മേഖലയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ഉത്തര കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി
ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട ചിത്രം 
ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട ചിത്രം 

ദ്യമായി കോവിഡ് വ്യാപനം സ്ഥിരീകരിച്ച് ഉത്തര കൊറിയ. രോഗവ്യാപനം തടയനായി രാജ്യത്ത് ഭരണാധികാരി കിം ജോങ് ഉന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. പ്യോങ്യാങ് മേഖലയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ഉത്തര കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. 

രണ്ടുവര്‍ഷത്തോളമായി കോവിഡ് പ്രതിരോധം വിജയകരമായി നടത്തിവരികയാണ് എന്നായിരുന്നു ഉത്തര കൊറിയയുടെ അവകാശവാദം. ഇതില്‍ ലോകാരോഗ്യ സംഘടനവരെ സംശയം പ്രകടിപ്പിച്ചിരുന്നു. 

അടിയന്തരമായി വിളുച്ചു ചേര്‍ത്ത വര്‍ക്കേഴ്‌സ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ യോഗത്തിലാണ് കിം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നഗരങ്ങളും കൗണ്ടികളും പൂര്‍ണമായി അടച്ചിടാനും വ്യവസായ മേഖലകളില്‍ കൃത്യമായ നിയന്ത്രണങ്ങള്‍ പാലിക്കാനും കിം നിര്‍ദേശം നല്‍കി. ജോലിസ്ഥലങ്ങളും വീടുകളും അണുവിമുക്തമാക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാനും കരുതല്‍ മരുന്നുകള്‍ മാഹരിക്കാനും ആരോഗ്യപ്രവര്‍ത്തകരോട് അദ്ദേഹം നിര്‍ദേശം നല്‍കി. വൈറസ് ബാധ കാരണം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കിം ജോങ് ഉന്‍ പൊതുസ്ഥലത്ത് മാസ്‌ക് വെച്ച് പ്രത്യക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉത്തര കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗം നടക്കുന്ന ഹാളില്‍ കിം ജോങ് ഉന്‍ മറ്റു നേതാക്കള്‍ക്കൊപ്പം മാസ്‌ക് ധരിച്ചു നില്‍ക്കുന്ന ചിത്രം ഉത്തര കൊറിയന്‍ ടിവി ചാനല്‍ പുറത്തുവിട്ടു. 

രാജ്യത്ത് 2.6 കോടി ജനങ്ങള്‍ കോവിഡ് വാക്‌സിനേഷന്‍ നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കോവിഡ് വ്യാപനം ഫലപ്രദമായി നേരിടുന്നതില്‍ ഉത്തരകൊറിയ എത്രമാത്രം വിജയിക്കുമെന്ന് ആശങ്കയുള്ളതായി വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് കോവിഡ് വ്യാപനം ഉണ്ടായെന്ന് സമ്മതിച്ചതിന് പിന്നാലെ, ഉത്തര കൊറിയ പുറം രാജ്യങ്ങളുടെ സഹായം തേടിയേക്കുമെന്ന് നിരീക്ഷകര്‍ സൂചിപ്പിക്കുന്നു. 

ലോകത്ത് കോവിഡ് വ്യാപനം ആരംഭിച്ച സമയം മുതല്‍ ഉത്തര കൊറിയന്‍ അതിര്‍ത്തികള്‍ അടഞ്ഞു കിടക്കുകയാണ്. യുഎന്‍ പിന്തുണയോടെ നടക്കുന്ന കോവാക്‌സിന്‍ വിതരണം ഉത്തര കൊറിയ സ്വീകരിച്ചിരുന്നില്ല. അതേസമയം, ഉത്തകര കൊറിയയ്ക്ക് വൈദ്യ സഹായം നല്‍കാന്‍ തയ്യാറാണെന്് ദക്ഷിണ കൊറിയ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ വാഗ്ദാനത്തോട് കിം ഭരണകൂടം ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com