ദിവസവും 15 മണിക്കുര്‍ വൈദ്യുതി നിയന്ത്രണം; രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അപകടകരമായ രീതിയില്‍; ശ്രീലങ്കന്‍ പ്രധാനമന്ത്രി

അപകടകരമായ നിലയിലാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നിലകൊള്ളുന്നത്. ഇതു പരിഹരിക്കേണ്ടത് രാജ്യത്തിന്റെ പ്രധാന ആവശ്യമാണ്.
wickremsinghe
wickremsinghe

കൊളംബോ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അപകടകരമായ രീതിയിലെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി വിക്രമസിംഗെ. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി ദേശീയ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു നിയുക്ത ലങ്കന്‍ പ്രധാനമന്ത്രി.

അപകടകരമായ നിലയിലാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നിലകൊള്ളുന്നത്. ഇതു പരിഹരിക്കേണ്ടത് രാജ്യത്തിന്റെ പ്രധാന ആവശ്യമാണ്. ഇതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി ദേശീയ സമിതി രൂപീകരിക്കും.അടുത്ത രണ്ടു മാസങ്ങള്‍ വളരെ നിര്‍ണ്ണായകമാണ്. ജനമൊന്നാകെ ഒരുങ്ങിയിരിക്കണം. ചില ത്യാഗങ്ങളും വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറാകണം. 

ശമ്പളത്തിനും മരുന്നിനും അത്യാവശ്യകാര്യങ്ങള്‍ക്കുമായി കൂടുതല്‍ നോട്ടടിക്കും. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സ്വകാര്യവത്കരിക്കും. ദിവസം 15 മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും  പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ രാജിയെത്തുടര്‍ന്നാണ് ഒത്തുതീര്‍പ്പിലൂടെ യുഎന്‍പി നേതാവ് റനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായത്. ഭരണസഖ്യമായ ശ്രീലങ്ക പൊതുജന പെരമുന  റനിലിനെ പിന്തുണച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com