വായുവിലേക്ക് ഉയര്‍ന്നുപൊങ്ങിയ കൂറ്റന്‍ തിമിംഗലം വീണത് ബോട്ടിലേക്ക്;  നാലു യാത്രക്കാര്‍ക്ക് പരിക്കേറ്റു- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th May 2022 11:54 AM  |  

Last Updated: 18th May 2022 11:54 AM  |   A+A-   |  

WHALE

വായുവിലേക്ക് ഉയര്‍ന്നുപൊങ്ങുന്ന തിമിംഗലത്തിന്റെ ദൃശ്യം

 

ടലിലെ 'അഭ്യാസപ്രകടനത്തിനിടെ'  തിമിംഗലം ബോട്ടിലേക്ക് മറിഞ്ഞ് രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലു യാത്രക്കാര്‍ക്ക് പരിക്ക്. വായുവിലേക്ക് ഉയര്‍ന്നുപൊങ്ങി വെള്ളത്തിലേക്ക് തന്നെ മടങ്ങുന്നതിനിടെയാണ് തിമിംഗലം ബോട്ടിലേക്ക് വീണത്.

മെക്‌സിക്കോയിലാണ് സംഭവം. വെള്ളത്തില്‍ തിമിംഗലം അഭ്യാസപ്രകടനം നടത്തുന്നത് പതിവാണ്. അതിനിടെയാണ് അപകടം ഉണ്ടായത്. വായുവിലേക്ക് ഉയര്‍ന്നുപൊങ്ങി തിരിച്ച് വെള്ളത്തിലേക്ക് തന്നെ മടങ്ങുന്നതിനിടെ ഈസമയത്ത് അതുവഴി കടന്നുവന്ന ബോട്ടിലേക്ക് തിമിംഗലം വീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

തിമിംഗലത്തിന്റെ വീഴ്ചയില്‍ ടൂറിസ്റ്റ് ബോട്ടിന് ചാഞ്ചാട്ടം ഉണ്ടായെങ്കിലും മറിഞ്ഞില്ല. എന്നാല്‍ ബോട്ടില്‍ സഞ്ചരിച്ചിരുന്ന നാലു യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരു സ്ത്രീയുടെ കാലൊടിഞ്ഞു. മറ്റൊരു യാത്രക്കാരന്റെ വാരിയെല്ലിനും തലയ്ക്കുമാണ് പരിക്ക്.

ഈ വാര്‍ത്ത കൂടി വായിക്കാം 

കിച്ചൂ എന്ന് നീട്ടിവിളിച്ചാല്‍ മതി, ഓടിയെത്തും; മലയണ്ണാനും മനുഷ്യനും തമ്മില്‍ അപൂര്‍വ സൗഹൃദം (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ