‘വഴങ്ങിയാൽ കുതിരയെ നൽകാം‘- മസ്കിനെതിരെ ലൈം​ഗിക ആരോപണവുമായി എയർ ഹോസ്റ്റസ്; രണ്ട് കോടിക്ക് ഒതുക്കി

2016ൽ വിമാനത്തിൽ വച്ച് ഇലോൺ മസ്ക് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഇവരുടെ ആരോപണം
ഇലോണ്‍ മസ്‌ക്, ഫയല്‍ ചിത്രം
ഇലോണ്‍ മസ്‌ക്, ഫയല്‍ ചിത്രം

ന്യൂയോർക്ക്: ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനും ലോകത്തിലെ ഏറ്റവും സമ്പന്നനുമായ ഇലോൺ മസ്ക്കിനെതിരെ ലൈംഗിക ആരോപണം. എയർ ഹോസ്റ്റസാണ് വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയത്. ഒരു സുഹൃത്തു വഴിയാണ് എയർ ഹോസ്റ്റസിന്റെ വെളിപ്പെടുത്തൽ.

2016ൽ വിമാനത്തിൽ വച്ച് ഇലോൺ മസ്ക് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഇവരുടെ ആരോപണം. ഇക്കാര്യം പുറത്തറിയിക്കാതിരിക്കാൻ 2018ൽ സ്‌പേസ്എക്‌സ് 2,50,000 ഡോളർ (ഏതാണ്ട് രണ്ട് കോടി ഇന്ത്യൻ രൂപ) നൽകിയെന്നും എയർ ഹോസ്റ്റസ് വെളിപ്പെടുത്തി. 

സ്‌പേസ് എക്‌സിന്റെ കോർപറേറ്റ് ജെറ്റ് ഫ്ലൈറ്റിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്നു പരാതിക്കാരി. 2016ൽ വിമാനത്തിലെ സ്വകാര്യ മുറിയിൽ വിളിച്ചുവരുത്തി മസ്ക് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പകരമായി ഒരു കുതിരയെ വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്തെന്നും പറയുന്നു.  

‘വിമാന യാത്രയ്ക്കിടെ ഫുൾ ബോഡി മസാജിനായി മസ്ക് അദ്ദേഹത്തിന്റെ മുറിയിലേക്കു വിളിപ്പിച്ചു. ചെറിയ ഷീറ്റ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ വേഷം. ഇതൊഴിച്ചാൽ മസ്ക് പൂർണ നഗ്നനായിരുന്നു. മസാജിങ്ങിനിടെ അദ്ദേഹം സ്വകാര്യ ഭാഗം തുറന്നുകാട്ടി. അനുവാദമില്ലാതെ സ്പർശിച്ചു. വഴങ്ങിയാൽ കുതിരയെ വാങ്ങി നൽകാമെന്ന് വാഗ്ദാനവും ചെയ്തു’– എയർഹോസ്റ്റസിന്റെ സുഹൃത്ത് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

എന്നാൽ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് മസ്ക് പറയുന്നു. ഈ കഥയിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com