അമേരിക്കയിലെ മികച്ച സര്‍വകലാശാലകളില്‍ പഠനത്തിന് അവസരം; പ്രതിവര്‍ഷം 25 വിദ്യാര്‍ത്ഥികള്‍ക്ക് ഫെലോഷിപ്പ്, പ്രഖ്യാപനവുമായി ക്വാഡ്

പുതിയ ഫെലോഷിപ്പ് പദ്ധതിക്ക് തുടക്കമിട്ട് ക്വാഡ് രാഷ്ട്രങ്ങള്‍
ചിത്രം: പ്രധാനമന്ത്രിയുടെ ഓഫീസ്
ചിത്രം: പ്രധാനമന്ത്രിയുടെ ഓഫീസ്


ടോക്യോ: പുതിയ ഫെലോഷിപ്പ് പദ്ധതിക്ക് തുടക്കമിട്ട് ക്വാഡ് രാഷ്ട്രങ്ങള്‍. ജപ്പാനില്‍ നടക്കുന്ന ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് (ക്വാഡ്) ഉച്ചകോടിയിലാണ് ഇന്ത്യ,യുഎസ്,ജപ്പാന്‍,ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ക്വാഡ് ഫെലോഷിപ്പ് പദ്ധതി പ്രഖ്യാപിച്ചത്. 

യുഎസിലെ പ്രധാനപ്പെട്ട സയന്‍സ്,ടെക്‌നോളജി, എഞ്ചിനീയറിങ് സര്‍വകലാശാലകളിലേക്ക് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും ഗവേഷണങ്ങള്‍ക്കും വേണ്ടി അംഗ രാജ്യങ്ങളില്‍ നിന്ന് എല്ലാവര്‍ഷവും 25 വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതാണ് ഫെലോഷിപ്പ് പദ്ധതി. 

വരും തലമുറയ്ക്ക് ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. 

പദ്ധതി ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കി നല്‍കുമെന്നും അക്കാദമിക് മികവ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഈ പദ്ധതിയിലൂടെ അംഗ രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ക്വാഡ് ഫെലോഷിപ്പിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ക്വാഡ് രാജ്യങ്ങളിലെ നൂറു വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം ഈ പദ്ധതിയിലൂടെ ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com