കോവിഡിനെ കൈകാര്യം ചെയ്ത രീതിയില്‍ ഇന്ത്യയെും മോദിയെയും പ്രശംസിച്ച് ബൈഡന്‍; ചൈനയ്ക്ക് വിമര്‍ശനം

'ഇന്ത്യക്കും അമേരിക്കയ്ക്കും ഒരുമിച്ച് ചെയ്യാന്‍ കഴിയുന്നതും ചെയ്യാവുന്നതുമായ ഒരുപാട് കാര്യങ്ങളുണ്ട്'
മോദി-ബൈഡന്‍ കൂടിക്കാഴ്ച/ ട്വിറ്റര്‍ ചിത്രം
മോദി-ബൈഡന്‍ കൂടിക്കാഴ്ച/ ട്വിറ്റര്‍ ചിത്രം

ടോക്യോ: കോവിഡ് മഹാമാരിയെ പ്രതിരോധിച്ചതില്‍ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കോവിഡ് നിയന്ത്രിക്കുന്നതില്‍ ചൈന പരാജയപ്പെട്ടുവെന്നും ബൈഡന്‍ സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ മോദിയുടെ വിജയം ജനാധിപത്യപരമായി കൂടി ഇത്തരം കാര്യത്തില്‍ വിജയം നേടാനാകുമെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടു. 

'ചൈനയും റഷ്യയും പോലുള്ള സ്വേച്ഛാധിപത്യങ്ങള്‍ക്ക് അതിവേഗം മാറുന്ന ലോകത്തെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന മിഥ്യയെ തകര്‍ത്തു.  അവരുടെ നേതൃത്വത്തിന് ദീര്‍ഘമായ ജനാധിപത്യ പ്രക്രിയകളിലൂടെ കടന്നുപോകാതെ വളരെ വേഗം തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും കഴിയും എന്ന ധാരണയാണ് തിരുത്തപ്പെട്ടത്', ബൈഡന്‍ പറഞ്ഞു. 

ജപ്പാനിലെ ടോക്യായില്‍ നാലാം ക്വാഡ് ഉച്ചകോടിക്കിടെയാണ് യു എസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം വിശ്വാസത്തില്‍ അധിഷ്ഠിതമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 

ഇന്ത്യക്കും അമേരിക്കയ്ക്കും ഒരുമിച്ച് ചെയ്യാന്‍ കഴിയുന്നതും ചെയ്യാവുന്നതുമായ ഒരുപാട് കാര്യങ്ങളുണ്ട്. യുഎസ്-ഇന്ത്യ പങ്കാളിത്തം ഭൂമിയില്‍ ഏറ്റവും അടുത്തതാക്കി മാറ്റാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും ബൈഡന്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞു. ഇന്ത്യ-പസഫിക് മേഖലയിലെ വികസന പ്രശ്‌നങ്ങള്‍, ക്വാഡ് രാജ്യങ്ങള്‍ക്കിടയിലെ ഉഭയകക്ഷി സഹകരണം, സമകാലിക ലോകത്തെ മറ്റു വിഷയങ്ങള്‍ തുടങ്ങിയവ ക്വാഡ് ഉച്ചകോടി ചര്‍ച്ച ചെയ്യും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com