പെട്രോളിന് 420രൂപ ഡീസൽ 400 രൂപ; ശ്രീലങ്കയിൽ ഇന്ധനവിലയിൽ റെക്കോഡ് വർധന 

പെട്രോൾ വില 24.3 ശതമാനവും ഡീസൽ വില 38.4 ശതമാനവുമാണ് വർധിച്ചത്
കൊളംബോയിലെ ഒരു പമ്പിന് സമീപം പെട്രോൾ വാങ്ങാൻ ശ്രീലങ്കൻ ഓട്ടോ റിക്ഷാ ഡ്രൈവർമാർ ക്യൂ നിൽക്കുന്നു
കൊളംബോയിലെ ഒരു പമ്പിന് സമീപം പെട്രോൾ വാങ്ങാൻ ശ്രീലങ്കൻ ഓട്ടോ റിക്ഷാ ഡ്രൈവർമാർ ക്യൂ നിൽക്കുന്നു

കൊളംബോ: ഇന്ധനവില ശ്രീലങ്കയിൽ ചൊവ്വാഴ്ച റെക്കോഡ് വർധന രേഖപ്പെടുത്തി. പെട്രോൾ വില 24.3 ശതമാനവും ഡീസൽ വില 38.4 ശതമാനവുമാണ് വർധിച്ചത്. ഇതോടെ പെട്രോൾ ലിറ്ററിന് 420രൂപയും ഡീസൽ 400രൂപയുമായി. 

22 പൈസയാണ് ഒരു ശ്രീലങ്കൻ രൂപയുടെ മൂല്യം. ഇന്ധനവില നിർണയിക്കുന്ന സർക്കാർ സംവിധാനമായ സിലോൺ പെട്രോളിയം കോർപ്പറേഷനാണ് വില വർധിപ്പിച്ചത്. ഏപ്രില്‍ 19-നു ശേഷമുള്ള രണ്ടാമത്തെ വില വര്‍ധനയാണ്‌ ഇന്നലത്തേത്‌. സാമ്പത്തിക അരക്ഷിതാവസ്‌ഥയില്‍ നട്ടം തിരിയുന്ന ശ്രീലങ്കയിൽ ഇന്ധനം വാങ്ങാൻ ജനങ്ങളുടെ നീണ്ട ക്യൂ തുടരുന്നതിനിടെയാണ് വീണ്ടും വിലവർധനയുണ്ടായത്. ഇതിനിടെ, ഗതാഗതം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കും നിരക്കു വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി.

1948-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. ഇറക്കുമതിക്ക് നൽകാനുള്ള ഡോളറിന്റെ അഭാവം മൂലം അവശ്യസാധനങ്ങളൊന്നും കിട്ടാനില്ല.  പ്രതിസന്ധി മറികടക്കാന്‍ പെട്രോളിയം ഉത്‌പന്നങ്ങള്‍ വാങ്ങാന്‍ 500 ദശലക്ഷം ഡോളര്‍ ഇന്ത്യയോടു ശ്രീലങ്ക വായ്‌പ ചോദിച്ചിട്ടുണ്ട്‌.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com