നേപ്പാള്‍ വിമാന ദുരന്തം: ആരും രക്ഷപ്പെട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍

നേപ്പാള്‍ സൈന്യമാണ് പര്‍വത മേഖലയില്‍ വിമാനം തകര്‍ന്നു കിടക്കുന്നതായി കണ്ടെത്തിയത്
തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മലഞ്ചെരിവില്‍ കിടക്കുന്നു/ഫഷ് ടെയില്‍ എയര്‍ പുറത്തുവിട്ട ചിത്രം
തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മലഞ്ചെരിവില്‍ കിടക്കുന്നു/ഫഷ് ടെയില്‍ എയര്‍ പുറത്തുവിട്ട ചിത്രം

കഠ്മണ്ഡു; നേപ്പാളില്‍ യാത്രാമധ്യേ തകര്‍ന്ന വിമാനത്തിലെ ആരും രക്ഷപ്പെട്ടില്ലെന്നു റിപ്പോര്‍ട്ട്. നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുമായി തകര്‍ന്നുവീണ വിമാനത്തിലെ എല്ലാവരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

നേപ്പാള്‍ സൈന്യമാണ് പര്‍വത മേഖലയില്‍ വിമാനം തകര്‍ന്നു കിടക്കുന്നതായി കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. പതിനാലു പേരുടെ മൃതദേഹങ്ങള്‍ കിട്ടിയതായാണ് നേപ്പാള്‍ വ്യോമയാന അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു.

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഞായറാഴ്ച രാത്രി നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഇന്നു രാവിലെ പുനരാരംഭിച്ചപ്പോഴാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍.മസ്താങ് ജില്ലയിലെ ലാറിക്കോട്ടയിലെ പര്‍വത പ്രദേശമായ ലാനിങ്‌ഗോളയില്‍ വിമാനം കത്തുന്ന അവസ്ഥയില്‍ കണ്ടെത്തിയതായി നേപ്പാളിലെ കരസേനാ മേജര്‍ ജനറല്‍ ബാബുറാം ശ്രേഷ്ഠ പറഞ്ഞു. 

പൈലറ്റിന്റെ ഫോണ്‍ ഉപയോഗിച്ചാണ് വിമാനം തകര്‍ന്നുവീണ സ്ഥലം മനസിലാക്കിയത്. പൈലറ്റ് ക്യാപ്റ്റന്‍ പ്രഭാകര്‍ ഗിമിറെയുടെ മൊബൈല്‍ ഫോണ്‍ ബെല്ലടിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ കരസേന ടെലികോം വകുപ്പിന്റെ സഹായം തേടുകയായിരുന്നു. ജിപിഎസ് സംവിധാനം വഴി പിന്നീട് ഫോണ്‍ കൃത്യമായി ട്രാക്ക് ചെയ്തു.

4 ഇന്ത്യക്കാര്‍ക്കു പുറമേ 2 ജര്‍മന്‍കാര്‍, 13 നേപ്പാളികള്‍, ജീവനക്കാരായ 3 നേപ്പാള്‍ സ്വദേശികള്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. മുംബൈയിലെ താനെ സ്വദേശികളായ അശോക് കുമാര്‍ ത്രിപാഠി, അദ്ദേഹത്തിന്റെ ഭാര്യ വൈഭവി ബണ്ഡേകര്‍, മക്കള്‍ ധനുഷ്, ഋതിക എന്നിവരാണു ഇന്ത്യന്‍ യാത്രികര്‍. ഇന്നലെ രാവിലെ 9.55ന് നേപ്പാളിലെ ടൂറിസ്റ്റ് നഗരമായ പൊഖാറയില്‍നിന്ന് ജോംസോമിലേക്ക് പറന്ന താര എയറിന്റെ ഇരട്ട എന്‍ജിനുള്ള 9എന്‍എഇടി വിമാനത്തിന് 15 മിനിറ്റിനു ശേഷം കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com