പുടിന് ആയുസ് മൂന്ന് വര്‍ഷം കൂടി മാത്രം; പതുക്കെ പതുക്കെ അന്ധനാകുകയാണെന്ന് റഷ്യന്‍ ഇന്റലിജന്‍സ് ഓഫീസര്‍

റഷ്യന്‍ പ്രസിഡന്റ് പുടിന്‍ മൂന്ന് വര്‍ഷം കൂടി മാത്രമേ ജീവിച്ചിരിക്കുകയുള്ളൂ എന്ന അവകാശവാദവുമായി റഷ്യന്‍ ഇന്റലിജന്‍സ് ഓഫീസര്‍
പുടിന്‍, ഫോട്ടോ: ട്വിറ്റർ
പുടിന്‍, ഫോട്ടോ: ട്വിറ്റർ

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് പുടിന്‍ മൂന്ന് വര്‍ഷം കൂടി മാത്രമേ ജീവിച്ചിരിക്കുകയുള്ളൂ എന്ന അവകാശവാദവുമായി റഷ്യന്‍ ഇന്റലിജന്‍സ് ഓഫീസര്‍. പുടിനെ ബാധിച്ച കാന്‍സര്‍ രോഗം അതിവേഗം മൂര്‍ച്ഛിക്കുകയാണ്. കാന്‍സറിന്റെ പാര്‍ശ്വഫലം എന്നനിലയില്‍ കാഴ്ച ശക്തി കുറയുകയാണ്. പുടിന് തലവേദന അനുഭവപ്പെടുന്നതായും ഇന്റലിജന്‍സ് ഓഫീസറെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

അടുത്തിടെയാണ് പുടിനെ കാന്‍സര്‍ ബാധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിന്റെ തീവ്രത വ്യക്തമാക്കുന്നതാണ് ഇന്റലിജന്‍സ് ഓഫീസറിന്റെ അവകാശവാദം. പുടിന്റെ ആരോഗ്യനില മോശമായി കൊണ്ടിരിക്കുന്നതായുള്ള വിവരം ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ഉദ്യോഗസ്ഥന്‍ മുന്‍ റഷ്യന്‍ ചാരന്‍ ബോറിസ് കാര്‍പിച്ച്‌കോവിനെ അറിയിച്ചതായി ഇന്റിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ബ്രിട്ടനിലാണ് കാര്‍പിച്ച്‌കോവ്.

പുടിന് തലവേദന അനുഭവപ്പെടുന്നുണ്ട്. ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍  വലിയ അക്ഷരത്തില്‍ എഴുതി തയ്യാറാക്കിയ പേപ്പര്‍ നോക്കിയാണ് അദ്ദേഹം വായിക്കുന്നതെന്നും  റഷ്യന്‍ ഓഫീസര്‍ പറയുന്നു. ഓരോ പേജിലും വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്ന ഏതാനും വാക്കുകള്‍ മാത്രമാണ് ഉള്ളത്. അദ്ദേഹത്തിന്റെ കാഴ്ച ശക്തി വഷളായി കൊണ്ടിരിക്കുകയാണെന്നും ഇന്റലിജന്‍സ് ഓഫീസര്‍ അവകാശപ്പെടുന്നു. അതേസമയം പുടിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി നിഷേധിച്ചു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com