ഉത്തര കൊറിയ തൊടുത്തുവിട്ടത് 23 മിസൈലുകള്‍; അമേരിക്കന്‍ സൈനികാഭ്യാസത്തിന് മറുപടി, ജനങ്ങളെ ഒഴിപ്പിച്ച് ദക്ഷിണ കൊറിയ

ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി സൈനികാഭ്യാസം നടത്തുന്നതിന് മറുപടിയായാണ് മിസൈല്‍ പ്രയോഗം നടത്തിയിരിക്കുന്നത്
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍/ഫയല്‍
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍/ഫയല്‍

സോള്‍: ദക്ഷിണ കൊറിയ ലക്ഷ്യമാക്കി തുടരെ മിസൈല്‍ പായിച്ച് ഉത്തര കൊറിയ. 23 മിസൈലുകള്‍ ഉത്തര കൊറിയ തൊടുത്തുവിട്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ പ്രയോഗത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി പ്രദേശത്ത് ദക്ഷിണ കൊറിയ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ആളുകളോട് എത്രയും വേഗം അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിത ഭൂഗര്‍ഭ അഭയകേന്ദ്രങ്ങൡലേക്ക് മാറാനും ദക്ഷിണ കൊറിയന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

ഉത്തര കൊറിയ തൊടുത്തുവിട്ട മിസൈലുകളില്‍ ഒന്ന് ദക്ഷിണ കൊറിയന്‍ സമുദ്രാതിര്‍ത്തിയില്‍ പതിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി സൈനികാഭ്യാസം നടത്തുന്നതിന് മറുപടിയായാണ് മിസൈല്‍ പ്രയോഗം നടത്തിയിരിക്കുന്നത്. ചരിത്രത്തില്‍ ഒരിക്കലും കാണാത്ത വിധം അമേരിക്കയും ദക്ഷിണ കൊറിയയും പ്രത്യാഘാതം അനുഭവിക്കുമെന്ന് കഴിഞ്ഞദിവസം ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. അണുവായുധങ്ങള്‍ പ്രയോഗിച്ചേക്കുമെന്ന സൂചനയും ഉത്തര കൊറിയ നല്‍കി. 

ബുധനാഴ്ച രാവിലെ മുതലാണ് ആക്രമണം ആരംഭിച്ചത്. ദക്ഷിണ കൊറിയയുടെ പടിഞ്ഞാറന്‍, കിഴക്കന്‍ തീരങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 21 മിസൈലുകളില്‍ 17എണ്ണം രാവിലെയും ആറെണ്ണം ഉച്ചയ്ക്കുമാണ് പ്രയോഗിച്ചത് എന്നാണ് ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 

ഷോര്‍ട് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളാണ് പ്രയോഗിച്ചത് എന്നാണ് സൂചന. 2018ല്‍ വെടിനിര്‍ത്തല്‍ മേഖലയായി പ്രഖ്യാപിച്ച പ്രദേശത്തേക്ക് നൂറില്‍പ്പരം ഷെല്ലുകള്‍ പ്രയോഗിച്ചതായും സൂചനയുണ്ട്. കിഴക്കന്‍ കടല്‍ മേഖലയില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചതായും ദക്ഷിണ കൊറിയ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com