

ടോക്യോ: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി ജപ്പാന്‍ തലസ്ഥാനമായ ടോക്യോ. സ്വവര്‍ഗ ദമ്പതികള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു. ഇന്നുമുതല്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് നഗരത്തിലെ വീട്, മരുന്ന്, പബ്ലിക് സര്‍വീസ് തുടങ്ങി പൊതുസേവനങ്ങള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം.
ജപ്പാനില്‍ 200ല്‍ അധികം ചെറിയ നഗരസഭകള്‍ സ്വവര്‍ഗ വിവാഹം നിയമപരമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തലസ്ഥാന നഗരത്തിലും മാറ്റം വന്നിരിക്കുന്നത്. ടോക്യോയിലെ ഷിബുയ ജില്ലയാണ് 2015ല്‍ സ്വവര്‍ഗ വിവാഹം ആദ്യമായി അംഗീകരിച്ചത്.
വിവാഹ സര്‍ട്ടിഫിക്കറ്റിനായി ഇതിനോടകം 137 പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഉത്തരവ് വന്നതിന് പിന്നാലെ ടോക്യോ മെട്രോപൊളിറ്റന്‍ ഗവണ്‍മെന്റ് ബില്‍ഡിങിന് മുന്നില്‍ വന്‍ജനക്കൂട്ടമാണ് ആഹ്ലാദ പ്രകടനത്തിന് എത്തിയത്.
യാഥാസ്ഥിതിക ഭരണകക്ഷിയുടെ കീഴിലുള്ള ജപ്പാന്‍ ലൈംഗിക വൈവിധ്യത്തെ ഉള്‍ക്കൊള്ളാന്‍ ചെറിയ ചുവടുകള്‍ വയ്ക്കുന്നത് മാറ്റത്തിന്റെ സൂചനയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ജപ്പാനില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ഇപ്പോള്‍ സ്വവര്‍ഗ വിഹാത്തിന് പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. ടെലിവിഷന്‍ ഷോകളില്‍ സ്വവര്‍ഗ്ഗാനുരാഗ കഥാപാത്രങ്ങളെ കൂടുതല്‍ തുറന്ന മനസ്സോടെ അവതരിപ്പിക്കുന്നുണ്ട്.
ജപ്പാനിലെ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ എന്‍എച്ച്‌കെ 2021ല്‍ നടത്തിയ സര്‍വെയില്‍ 57 ശതമാനം പേര്‍ സ്വവര്‍ഗ്ഗാനുരാഗത്തെ അംഗീകരിക്കുന്നു എന്ന് കണ്ടെത്തിയിരുന്നു. 37 ശതമാനമാണ് എതിര്‍ക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ തോല്‍വി അംഗീകരിക്കാതെ ബോല്‍സനാരോ; അക്രമം അഴിച്ചുവിട്ട് അനുകൂലികള്‍, 'ട്രംപിന്റെ അവസ്ഥയില്‍'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
