'വാങ്ക് വിളിക്കുമ്പോള്‍ പാട്ടു കേള്‍ക്കുന്നു, ഡാന്‍സ് ചെയ്യുന്നു, എനിക്കയാളെ കൊല്ലണം'; ഇമ്രാന്‍ ഖാനെ വെടിവെച്ചത് ദൈവനിന്ദ കാട്ടിയതിനെന്ന് അക്രമി
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd November 2022 08:42 PM |
Last Updated: 03rd November 2022 08:42 PM | A+A A- |

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റുന്നു/ട്വിറ്റര്‍
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി റാലിക്കിടെ വെടിവെപ്പുണ്ടായ സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാലില്‍ വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇമ്രാന്‍ ഖാന്‍ അപകടനില തരണം ചെയ്തു.പതിമൂന്നോളംപേര്‍ക്ക് പരിക്കേറ്റു. ഇമ്രാന്റെ രണ്ടുകാലുകളിളും വെടിയേറ്റതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് സൂചന.
അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. നവീദ് മുഹമ്മദ് ബഷീര്‍ എന്നയാളാണ് ഇമ്രാന്‍ ഖാന് നേരെ വെടിയുതിര്‍ത്തത്. താന്‍ ഇമ്രാന്‍ ഖാനെ കൊല്ലാന്‍ വേണ്ടിത്തന്നെ വന്നതാണെന്നും മുന്‍ പ്രധാനമന്ത്രി ദൈവനിന്ദ കാണിക്കുന്നെന്നും നവീദ് മുഹമ്മദ് പറഞ്ഞു.
'ഇമ്രാന്‍ ഖാന്‍ ജനങ്ങളെ വഴിതെറ്റിക്കുകയാണ്. വാങ്ക് വിളിക്കുന്ന സമയത്ത് ഇമ്രാന്‍ ഖാന്‍ പാട്ടുകേള്‍ക്കുകയും ഡാന്‍സ് കളിക്കുകയും ചെയ്യുന്നു. എനിക്കയാളെ കൊല്ലണം. കൊല്ലാതെ വിടില്ല. എന്റെ പുറകില്‍ ആരുമില്ല. ഞാന്‍ ഒറ്റയ്ക്കാണ്,' അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെ ഇയാള്‍ പറഞ്ഞു.
Footage from the container when Imran Khan shot on his leg. pic.twitter.com/rE3CyMoTdP
— Ihtisham Ul Haq (@iihtishamm) November 3, 2022
വസീറാബാദ് ജില്ലയിലെ സോധ്ര മേഖയിലുള്ളയാളാണ് ബഷീര്‍. 9എംഎം പിസ്റ്റള്‍ ഉപയോഗിച്ചാണ് ഇയാള്‍ ഇമ്രാന്‍ ഖാന് നേരെ വെടിയുതിര്‍ത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ പാര്‍ട്ടി റാലിക്കിടെ വെടിവയ്പ്; ഇമ്രാന്‍ ഖാന് പരിക്ക്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ