കിം ആദ്യമായി മകള്‍ക്കൊപ്പം പൊതുവേദിയില്‍, രാഷ്ട്രീയ വൃത്തങ്ങളില്‍ അമ്പരപ്പ്, ചര്‍ച്ച
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th November 2022 11:04 AM |
Last Updated: 19th November 2022 11:04 AM | A+A A- |

കിം ജോങ് ഉന്‍ മകള്‍ക്കൊപ്പം/ കൊറിയന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട ചിത്രം, ട്വിറ്റര്‍
സോള്‍: ലോകത്തിനു മുന്നില്‍ ആദ്യമായി മകളോടൊപ്പം പൊതുവേദിയിലെത്തി ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണത്തിനു സാക്ഷ്യം വഹിക്കാനാണ് കിം മകള്‍ക്കൊപ്പമെത്തിയത്. സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിക്കുന്ന കിമ്മിന്റെ നടപടി രാഷ്ട്രീയ വൃത്തങ്ങളില്‍ അമ്പരപ്പുണ്ടാക്കി.
ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് കിം മകള്‍ക്കൊപ്പം എത്തുന്ന ചിത്രം പുറത്തുവിട്ടത്. കിം ജോങ് ഉന്നിന്റെ കൈ പിടിച്ചു നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് പുറത്തുവന്നത്. ചടങ്ങില്‍ കിമ്മിന്റെ ഭാര്യ റി സോള്‍ ജുവും പങ്കെടുത്തുവെന്ന് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര കൊറിയന്‍ ഭരണം കൈയാളുന്ന കിം കുടുംബത്തിന്റെ നാലാം തലമുറ പ്രതിനിധിയാണ് കിം ജോങ് ഉന്നിന്റെ മകള്‍. മകളുമായി കിം പൊതുവേദിയില്‍ എത്തിയതിന് പ്രാധാന്യം ഏറെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കിം മകളുമൊത്ത് ആദ്യമായാണ് പൊതു ചടങ്ങില്‍ എത്തുന്നതെന്ന് യുഎസ് ആസ്ഥാനമായ സ്റ്റിംസണ്‍ സെന്ററിലെ ഉത്തര കൊറിയന്‍ വിഷയ വിദഗ്ധന്‍ മൈക്കല്‍ മാഡന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ