അതിര്‍ത്തികളില്‍ വേലികള്‍ കെട്ടി, നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു; റഷ്യയെ പ്രതിരോധിക്കാന്‍ അയല്‍ രാജ്യങ്ങള്‍

യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ, യൂറോപ്യന്‍ രാജ്യങ്ങളില്‍ 'വേലികള്‍' വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുകയാണ്
ചിത്രം: എപി
ചിത്രം: എപി

യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ, യൂറോപ്യന്‍ രാജ്യങ്ങളില്‍ 'വേലികള്‍' വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് സ്വീഡന്‍ അടക്കമുള്ള രാജ്യങ്ങള്‍. അതിര്‍ത്തി അടയാളപ്പെടുത്തിയിരുന്ന മര പോസ്റ്റുകള്‍ക്കും ചെറിയ വേലികള്‍ക്കും  പകരം, ശക്തമായ മുള്‍വേലികളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുകയാണ് ഫിന്‍ലന്‍ഡ്. 

അതിര്‍ത്തി പ്രദേശത്ത് അലഞ്ഞു തിരിയുന്ന മൃഗങ്ങളെ തുരത്താന്‍ വേണ്ടിയായിരുന്നു ഫിന്‍ലന്‍ഡും റഷ്യയും ചെറിയ വേലികള്‍ കെട്ടിയിരുന്നത്. എന്നാല്‍ റഷ്യന്‍ നഗരമായ കലിന്‍ഗ്രാഡുമായി അതിര്‍ത്തി പങ്കിടുന്ന തങ്ങളുടെ പ്രദേശത്ത് കഴിഞ്ഞമാസം മുതല്‍ ഫിന്‍ലന്‍ഡ് സൈന്യം വലിയ വേലികള്‍ കെട്ടിത്തുടങ്ങി. നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. 

ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയ്ക്ക് ശേഷം, യൂറോപ്പില്‍ വീണ്ടും മിതിലുകളും വേലികളും ഉയരുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.വന്‍ ഇരുമ്പ് മതിലുകള്‍ക്ക് പകരം, യൂറോപ്പിന്റെ പലഭാഗത്തും ഇപ്പോള്‍ മുള്ളുവേലികള്‍ കൂടുതല്‍ സജീവമായി. 

യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ, തങ്ങളുടെ 1,340 കിലോമീറ്റര്‍ അതിര്‍ത്തി പ്രദേശത്ത് വേലികെട്ടുമെന്ന് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മറീന്‍ പറഞ്ഞിരുന്നു. സ്വീഡനും ഫിന്‍ലന്‍ഡും നാറ്റോയില്‍ അംഗമാകാന്‍ ശ്രമിക്കുന്നതിന് മോസ്‌കോയില്‍ നിന്ന് ഭീഷണിയുണ്ടെന്നും ആക്രമണം ചെറുക്കാനാണ് അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത് എന്നുമായിരുന്നു ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയുടെ വിശദീകരണം. 

ഇപ്പോള്‍ കെട്ടുന്ന വേലികള്‍ക്ക് മിസൈല്‍ ആക്രമണത്തെയും മറ്റും ചെറിയ രീതയില്‍ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പോളണ്ടിലും ലിതുവാനിയയിലും അഭയാര്‍ത്ഥികളെ ഉപയോഗിച്ച് റഷ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. 

യുക്രൈന്‍ യുദ്ധത്തിന് മുന്‍പ് തന്നെ യൂറോപ്പില്‍ ഇത്തരം വേലികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. 2015ല്‍ അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥി പ്രവാഹം ആരംഭിച്ചതുമുതല്‍ പല യൂറോപ്യന്‍ രാജ്യങ്ങളും വേലികള്‍ കെട്ടി.ബലാറൂസില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സമയത്ത്, പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളെ തടയാനായി പോളണ്ടും ലിതുവാനിയയും അതിര്‍ത്തികളില്‍ മതിലുകള്‍ കെട്ടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com