അർജന്റീനയ്ക്കെതിരെ അട്ടിമറി ജയം; ആഘോഷിക്കാനുറച്ച് സൗദി, നാളെ പൊതു അവധി 

അർജന്റീനയ്ക്കെതിരെ സൗദി നേടിയ ജയം ആഘോഷിക്കാൻ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ്
​ഗോൾ നേട്ടം ആഘോഷിക്കുന്ന സൗദി അറേബ്യയുടെ സലേം അല്‍ദ്വസരി (ഇടത്തുനിന്ന് രണ്ടാമത്)/ ചിത്രം: പിടിഐ
​ഗോൾ നേട്ടം ആഘോഷിക്കുന്ന സൗദി അറേബ്യയുടെ സലേം അല്‍ദ്വസരി (ഇടത്തുനിന്ന് രണ്ടാമത്)/ ചിത്രം: പിടിഐ

ജിദ്ദ: ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ അർജന്റീനയെ തോൽപ്പിച്ച സൗദി ടീമിന്റെ വിജയം ആഘോഷിക്കാൻ നാളെ സൗദി അറേബ്യയിൽ പൊതു അവധി. അട്ടിമറി വിജയം ആഘോഷിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവാണ് പൊതു അവധി പ്രഖ്യാപിച്ചത്. 

രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ സ്ഥാപങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്നാണ് സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. 

ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് സൗദി ലയണൽ മെസിയുടെ അർജന്റീനയെ ഞെട്ടിച്ചത്. സലേഹ് അല്‍ഷേരി, സലേം അല്‍ദ്വസരി എന്നിവരാണ് സൗദിക്കായി വല ചലിപ്പിച്ചത്. മത്സരം തുടങ്ങി നിമിഷങ്ങൾക്കകം മെസിയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടി. പെനാല്‍ട്ടിയിലൂടെയാണ് ഗോള്‍ പിറന്നത്. എന്നാൽ, രണ്ടാം പകുതിയിൽ കിട്ടിയ രണ്ട് അവസരങ്ങളും സൗദി താരങ്ങൾ ശരിക്കും മുതലാക്കി. 48 മിനിറ്റിൽ സാലെ അൽഷെഹ്​രിയാണ് ടീമിന് സമനില ​ഗോൾ സമ്മാനിച്ചത്. അഞ്ച് മിനിറ്റിനുള്ളിൽ അമ്പത്തിമൂന്നാം മിനിറ്റിൽ സലീം അൽ ദ്വസരി അർജന്റീനയെ ഞെട്ടിച്ചു. ഇതിന്റെ ആ​ഘാതത്തിൽ നിന്ന് ലാറ്റിനമേരിക്കൻ ശക്തർക്ക് തിരിച്ചെത്താനും സാധിച്ചില്ല. 

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com