കാലില്‍ ചുറ്റിവരിഞ്ഞ് സ്വിമ്മിങ് പൂളിലേക്ക് വലിച്ചിഴച്ചു; പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് അഞ്ചു വയസുകാരന് അത്ഭുത രക്ഷപ്പെടല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2022 02:52 PM  |  

Last Updated: 26th November 2022 02:52 PM  |   A+A-   |  

python

പ്രതീകാത്മക ചിത്രം

 

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് അഞ്ചുവയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പത്തടി നീളമുള്ള പെരുമ്പാമ്പാണ് അഞ്ചുവയസുകാരനെ ആക്രമിച്ചത്. കുട്ടിയുടെ കാലില്‍ ചുറ്റിവരിഞ്ഞ് സ്വിമ്മിങ് പൂളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ പെരുമ്പാമ്പില്‍ നിന്ന് മുത്തച്ഛനാണ് അഞ്ചുവയസുകാരനെ രക്ഷിച്ചത്.

ന്യൂ സൗത്ത് വെയില്‍സില്‍ വീട്ടിലെ സ്വിമ്മിങ് പൂളില്‍ നീന്തി കളിക്കുന്നതിനിടെയാണ് സംഭവം. അഞ്ചു വയസുള്ള ബ്യൂ ബ്ലേക്കിനെയാണ് പെരുമ്പാമ്പ് ആക്രമിച്ചത്. കുട്ടിയേക്കാള്‍ മൂന്ന് മടങ്ങ് വലിപ്പമുള്ള പെരുമ്പാമ്പാണ് സ്വിമ്മിങ് പൂളിലേക്ക് വലിച്ചിഴച്ചത്.

സ്വിമ്മിങ് പൂളിന്റെ അരികില്‍ നില്‍ക്കുമ്പോഴാണ് ബ്ലേക്കിനെ പെരുമ്പാമ്പ് ആക്രമിച്ചത്. ചെടികള്‍ക്കിടയിലൂടെ കടന്നുവന്ന പെരുമ്പാമ്പ് ബ്ലേക്കിനെ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. കുട്ടിയുടെ കാലില്‍ ചുറ്റിവരിഞ്ഞ ശേഷമാണ് പെരുമ്പാമ്പ് സ്വിമ്മിങ് പൂളിലേക്ക് വലിച്ചിഴച്ചത്. അതിനിടെ കുട്ടിയെ പാമ്പ് കടിച്ചതായും കുട്ടിയുടെ അച്ഛന്‍ ബെന്‍ പറയുന്നു. ഇത് കണ്ട 76കാരനായ മുത്തച്ഛന്‍ കുട്ടിയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു.

മുത്തച്ഛനായ അലന്‍ വെള്ളത്തിലേക്ക് ചാടിയാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിക്ക് നേരിയ പരിക്കുകള്‍ മാത്രമേ ഉള്ളൂ. 10- 15 സെക്കന്‍ഡിനകം കുട്ടിയെ പെരുമ്പാമ്പില്‍ നിന്ന് രക്ഷിച്ചതായി ബെന്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇടാന്‍ കാലില്ലല്ലോ?; ചെരിപ്പ് 'മോഷ്ടിച്ച്' കടന്നുകളയുന്ന കൂറ്റന്‍ പാമ്പ്- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ