ലാവയില്‍ മനുഷ്യന്‍ വീണാല്‍ എന്തുസംഭവിക്കും?; പരീക്ഷണം- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th November 2022 11:11 AM  |  

Last Updated: 28th November 2022 11:11 AM  |   A+A-   |  

lava

ലാവയില്‍ നടത്തിയ പരീക്ഷണത്തിന്റെ ദൃശ്യം

 

ഗ്നിപര്‍വ്വതത്തില്‍ നിന്ന് ലാവ പുറത്തേയ്ക്ക് ഒഴുകുന്ന കാഴ്ച കാണുമ്പോള്‍ തന്നെ ഭയമാകും. അതിന്റെ അടുത്തേയ്ക്ക് പോകാന്‍ തന്നെ സാധിക്കില്ല. ചുറ്റുപാടും കടുത്ത ചൂടാണ് അനുഭവപ്പെടുക. അങ്ങനെയെങ്കില്‍ ഒരു മനുഷ്യന്‍ ഇതിലേക്ക് വീണാല്‍ ഉള്ള സംഗതി ഒന്നും ഓര്‍ത്തുനോക്കൂ!, ഓര്‍ക്കാന്‍ തന്നെ ഭയമായിരിക്കും. 

ഇപ്പോള്‍ ലാവയില്‍ നടത്തുന്ന ഒരു പരീക്ഷണമാണ് വൈറലാകുന്നത്. ഒരു മനുഷ്യന്‍ ലാവയില്‍ വീണാല്‍ എന്തുസംഭവിക്കും എന്ന് അറിയാന്‍ 30 കിലോഗ്രാം ഭാരമുള്ള ജൈവാവിശിഷ്ടങ്ങള്‍ ലാവയിലേക്ക് വലിച്ചെറിയുന്നതാണ് വീഡിയോ.  മനുഷ്യന്റെ ശരീരശാസ്ത്രവുമായി സാമ്യമുള്ള ജൈവാവിശിഷ്ട ഭാണ്ഡമാണ് തയ്യാറാക്കിയത്. ലാവയില്‍ വീഴേണ്ട താമസം തന്നെ ജൈവാവിശിഷ്ടം നിന്ന് കത്തുന്നത് കാണാം. 

എത്യോപ്യയിലെ എര്‍ട്ട ആലെ അഗ്നിപര്‍വ്വതത്തിലാണ് പരീക്ഷണം നടത്തിയത്. പരീക്ഷണത്തിന്റെ പഴയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കുത്തിപ്പൊക്കിയിരിക്കുന്നത്.

 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

കാട്ടില്‍ കടുവയെ അടുത്തുകാണാന്‍ സഞ്ചാരികള്‍ ജീപ്പ് നിര്‍ത്തി; പിന്നീട് സംഭവിച്ചത്- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ