കാട്ടില്‍ കടുവയെ അടുത്തുകാണാന്‍ സഞ്ചാരികള്‍ ജീപ്പ് നിര്‍ത്തി; പിന്നീട് സംഭവിച്ചത്- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2022 12:41 PM  |  

Last Updated: 27th November 2022 12:41 PM  |   A+A-   |  

tiger

ജീപ്പ് ലക്ഷ്യമാക്കി കുതിച്ചെത്തുന്ന കടുവയുടെ ദൃശ്യം

 

ജംഗിള്‍ സഫാരിക്ക് പോകാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇന്ന് ഇതൊരു ട്രെന്‍ഡ് ആയി മാറിയിട്ടും ഉണ്ട്. സഞ്ചാരികള്‍ക്ക് ജംഗിള്‍ സഫാരി ആസ്വദിക്കാന്‍ നിരവധി സൗകര്യങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തി വരുന്നത്.

എന്നാല്‍ കാട്ടില്‍ പോകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് കൂടി ഉണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രത്യേകിച്ച് വന്യമൃഗങ്ങള്‍ക്ക് ഒരുവിധത്തിലും ശല്യം സൃഷ്ടിക്കാത്ത വിധം ജംഗിള്‍ സഫാരി ആസ്വദിക്കുക എന്നതാണ്. പലപ്പോഴും മൃഗങ്ങളെ കണ്ടാല്‍ സഞ്ചാരികള്‍ ആവേശം കാണിക്കുന്നത് കാണാം. ഇത് പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താറുമുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. തുറന്ന ജീപ്പില്‍ കാട്ടിലെ കാഴ്ചകള്‍ കണ്ട് പോകുകയാണ് സഞ്ചാരികള്‍. അതിനിടെ ഇവര്‍ ഒരു കടുവയെ കാണുന്നു. കടുവയെ കണ്ടതോടെ അടുത്തുനിന്ന് അതിന്റെ ചലനങ്ങള്‍ കാണാനുള്ള ശ്രമത്തിലായി സഞ്ചാരികള്‍.

ഒരു ഘട്ടത്തില്‍ കടുവ, പെട്ടെന്ന് തന്നെ സഞ്ചാരികള്‍ക്ക് നേരെ തിരിയുന്നത് കാണാം. ജീപ്പ് ലക്ഷ്യമാക്കി കുതിച്ചെത്തിയ കടുവയെ കണ്ട് വാഹനം പെട്ടെന്ന് തന്നെ മുന്നോട്ടെടുക്കുന്നതും ഇത് കണ്ട് കടുവ തിരിച്ചുപോകുന്നതുമാണ് വീഡിയോയുടെ അവസാനം. കടുവയെ കാണാനുള്ള അമിതമായ ആഗ്രഹം, അവയുടെ കാട്ടിലെ ജീവിതത്തിലേക്കുള്ള കടന്നുകയറ്റമാണ് എന്ന ആമുഖത്തോടെയാണ് സുരേന്ദര്‍ മെഹ്‌റ വീഡിയോ പങ്കുവെച്ചത്.

 

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

കാലില്‍ ചുറ്റിവരിഞ്ഞ് സ്വിമ്മിങ് പൂളിലേക്ക് വലിച്ചിഴച്ചു; പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് അഞ്ചു വയസുകാരന് അത്ഭുത രക്ഷപ്പെടല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ