അമേരിക്കയോടു തോറ്റു; ഇറാനില്‍ വന്‍ ആഘോഷം, തെരുവില്‍ നൃത്തം ചെയ്ത് ജനങ്ങള്‍ - വിഡിയോ

രാജ്യത്തെ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരാണ് ദേശീയ ടീമിന്റെ തോല്‍വി തെരുവില്‍ ആഘോഷിച്ചത്
ഇറാന്റെ തോല്‍വി ആഘോഷിക്കാന്‍ തെരുവില്‍ ഇറങ്ങിയവര്‍/വിഡിയോ ദൃശ്യം
ഇറാന്റെ തോല്‍വി ആഘോഷിക്കാന്‍ തെരുവില്‍ ഇറങ്ങിയവര്‍/വിഡിയോ ദൃശ്യം

ടെഹ്‌റാന്‍: ലോകകപ്പ് ഫുട്‌ബോളില്‍ ടീം അമേരിക്കയോടു തോറ്റ രാത്രിയില്‍ ഇറാനില്‍ വന്‍ ആഘോഷം. രാജ്യത്തെ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരാണ് ദേശീയ ടീമിന്റെ തോല്‍വി തെരുവില്‍ ആഘോഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആണ്.

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതപൊലീസ് മര്‍ദിച്ച പെണ്‍കുട്ടി മരിച്ചതിനെത്തുടര്‍ന്ന് ഇറാനില്‍ വന്‍ പ്രക്ഷോഭം നടക്കുകയാണ്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ടീമിന്റെ തോല്‍വി നാട്ടുകാര്‍ ആഘോഷിച്ചത്. പ്രക്ഷോഭകരോട് അനുഭാവം പ്രകടിപ്പിച്ച് ആദ്യമത്സരത്തിനു മുമ്പായി ദേശീയ ഗാനം ആലപിക്കാന്‍ ഇറാന്‍ ടീം അംഗങ്ങള്‍ വിസമ്മതിച്ചിരുന്നു.

തെരുവുകളില്‍ നൃത്തം ചെയ്തും ആര്‍പ്പു വിളിച്ചുമാണ് പ്രക്ഷോഭകര്‍ രാജ്യത്തിന്റെ തോല്‍വി ആഘോഷിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com