നിന്നു കത്തി ക്രിമിയന്‍ കടല്‍പ്പാലം; വന്‍ തിരിച്ചടി? ഞെട്ടലില്‍ റഷ്യ - വിഡിയോ

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിനിടെ പാലത്തിനു തീപിടിച്ചതിനു കാരണം വ്യക്തമല്ലെങ്കിലും മിസൈല്‍ ആക്രമണമാണെന്ന ഊഹാപോഹം ശക്തമാണ്
ക്രിമിയന്‍ പാലം കത്തുന്നു/ട്വിറ്റര്‍
ക്രിമിയന്‍ പാലം കത്തുന്നു/ട്വിറ്റര്‍

ഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലത്തിനു തീപിടിച്ചു. പാലം കത്തുന്നതും ഭാഗികമായി തകര്‍ന്നുവീഴുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിനിടെ പാലത്തിനു തീപിടിച്ചതിനു കാരണം വ്യക്തമല്ലെങ്കിലും മിസൈല്‍ ആക്രമണമാണെന്ന ഊഹാപോഹം ശക്തമാണ്. 

പാലത്തിലുടെ പോവുകയായിരുന്ന ഓയില്‍ ടാങ്കറിനു തീപിടിച്ചതിനു പിന്നാലെ പാലം കത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. മിസൈല്‍ ആക്രമണമാണെന്ന തരത്തിലുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. യുദ്ധത്തില്‍ യുക്രെയ്ന്‍ തിരിച്ചടിക്കുമെന്ന് ഏതാനും ദിവസം മുമ്പ് അമേരിക്ക പറഞ്ഞതുമായി ഇതിനെ ചിലര്‍ ബന്ധിപ്പിക്കുന്നുണ്ട്.

പ്രാദേശിക സമയം രാവിലെ ആറു മണിയോടെ പ്രദേശവാസികള്‍ വലിയ സ്‌ഫോടന ശബ്ദം കേട്ടതായി ബ്രിട്ടനിലെ ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. പാലത്തിനു മുകളിലൂടെ പോവുന്ന ഓയില്‍ ടാങ്കറിനു തീപിടിക്കുന്നതായി ചില ദൃശ്യങ്ങളില്‍ ഉള്ളത്. ചിലതില്‍ റോഡ് തകര്‍ന്നുവീഴുന്നുണ്ട്. 

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് ക്രിമിനല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില ടെലിഗ്രാം ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പുടിന്റെ ജന്മദിനത്തില്‍ തന്നെ തിരിച്ചടി നല്‍കിയെന്ന മട്ടില്‍ ചില യുക്രെയ്ന്‍ ഹാന്‍ഡിലുകള്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ഇട്ടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com