ആയത്തുള്ള ഖമേനിയുടെ സന്ദേശത്തിനിടെ ടിവി ചാനല്‍ ഹാക്ക് ചെയ്തു; ഇറാനില്‍ പ്രക്ഷോഭം അടങ്ങുന്നില്ല

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ന്യൂസ് നെറ്റ് വര്‍ക്കിന്റെ(ഐആര്‍ഐഎന്‍എന്‍) തത്സമയ സംപ്രേഷണമാണ് ഡിജിറ്റല്‍ ആക്ടിവിസ്റ്റുകള്‍ ശനിയാഴ്ച രാത്രി ഹാക്കുചെയ്തത്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്



ടെഹ്റാന്‍: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ആളിപ്പടരവേ ദേശീയ ടെലിവിഷന്‍ പ്രക്ഷോഭകാരികള്‍ ഹാക്കുചെയ്തു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ന്യൂസ് നെറ്റ് വര്‍ക്കിന്റെ(ഐആര്‍ഐഎന്‍എന്‍) തത്സമയ സംപ്രേഷണമാണ് ഡിജിറ്റല്‍ ആക്ടിവിസ്റ്റുകള്‍ ശനിയാഴ്ച രാത്രി ഹാക്കുചെയ്തത്. ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള ഖമേനി മാധ്യമങ്ങളെ കാണുന്നതിന്റെ ദൃശ്യങ്ങളും തടസ്സപ്പെടുത്തി. 

കാര്‍ട്ടൂണ്‍ മാസ്‌ക് ഉപയോഗിച്ച് സ്‌ക്രീന്‍ മറയ്ക്കുകയും ചെയ്തു. ഖമേനിയുടെ ഫോട്ടോയ്‌ക്കൊപ്പം മരിച്ച മഹ്സ അമീനിയുള്‍പ്പെടെ നാലുയുവതികളുടെ ചിത്രംകാണിക്കുകയും ചെയ്തു. 'ഞങ്ങള്‍ക്കൊപ്പം ചേരൂ ഉണരൂ', 'ഞങ്ങളുടെ യുവാക്കളുടെ രക്തം നിങ്ങളുടെ കൈയിലാണ്' തുടങ്ങിയ സന്ദേശങ്ങളും എഴുതിക്കാണിച്ചു. 

ഇസ്ലാമിക രാജ്യത്തെ വസ്ത്രധാരണരീതി ലംഘിച്ചെന്നാരോപിച്ച് നത പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമീനിയെന്ന യുവതി മരിച്ചതിന് പിന്നാലെയാണ് ഇറാനില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. 19 ദിവസം പിന്നിട്ട പ്രക്ഷോഭത്തിനിടെ നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ഹിജാബ് കത്തിച്ചും മുടി മുറിച്ചും യുവതികള്‍ ആരംഭിച്ച പ്രക്ഷോഭം പിന്നീട് തെരുവ് യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com