യുക്രൈനിലുള്ള എല്ലാ ഇന്ത്യക്കാരും ഉടന്‍ മടങ്ങണം; വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് 

യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ തുടരാൻ ഇനിയും ശ്രമിക്കരുതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം
എഎഫ്പി/ ഫയല്‍ ചിത്രം
എഎഫ്പി/ ഫയല്‍ ചിത്രം


ഡൽഹി: യുക്രൈനിൽ കഴിയുന്ന എല്ലാ ഇന്ത്യക്കാരും ഉടൻ മടങ്ങണമെന്ന് ഇന്ത്യ. യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ തുടരാൻ ഇനിയും ശ്രമിക്കരുതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. ഇത് സംബന്ധിച്ച മാർഗ്ഗനിർദേശം വിദേശകാര്യമന്ത്രാലം പുറത്തിറക്കിയത്. 

വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള എല്ലാവരും യുക്രൈൻ വിടണം. അടിയന്തരമായി യുക്രൈൻ വിടണമെന്ന നിർദേശം രണ്ട് ദിവസം മുമ്പ് എംബസിയും ഇന്ത്യക്കാർക്ക് നൽകിയിരുന്നു. യുക്രൈനിൽ തുടരുന്ന ഇന്ത്യക്കാർക്ക് അതിർത്തി കടക്കാനുള്ള മാർഗ നിർദേശങ്ങൾ ഇന്ത്യൻ എംബസി നൽകിയിരുന്നു. ഹങ്കറി, സ്ലോവാക്യ, മോൾഡോവ, പോളണ്ട്, റൊമാനിയ അതിർത്തികൾ വഴി പുറത്ത് കടക്കാനാണ് നിർദേശം. 

യുക്രൈനിലേക്ക് യാത്ര പോകരുതെന്നും നിർദേശമുണ്ട്. യുക്രൈനിലേക്ക് പോകുന്നതിന് എംബസിയുടെ വിലക്കുണ്ടെങ്കിലും അത് മറികടന്ന് മലയാളികളുൾപ്പെടെ ഒട്ടേറെ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസങ്ങളിൽ പഠനം പൂർത്തീകരിക്കാനായി തിരിച്ചു പോയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com