'ഇന്നത്തെ കാലഘട്ടം യുദ്ധങ്ങളുടേതല്ല'; പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ മോദി 

എത്രയും പെട്ടെന്ന് ഇതെല്ലാം അവസാനിക്കാനാണ് നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്നതെന്ന് പുടിന്‍ മറുപടിയായി പറഞ്ഞു
ഷാങ്ഹായ് ഉച്ചകോടിക്കിടയില്‍ മോദി-പുടിന്‍ കൂടിക്കാഴ്ച/ഫോട്ടോ: എഎഫ്പി
ഷാങ്ഹായ് ഉച്ചകോടിക്കിടയില്‍ മോദി-പുടിന്‍ കൂടിക്കാഴ്ച/ഫോട്ടോ: എഎഫ്പി

സമര്‍ഖണ്ട്: ഇത് യുദ്ധങ്ങളുടെ കാലഘട്ടം അല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് ഉച്ചകോടിക്കിടയില്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കിടയിലാണ് മോദിയുടെ വാക്കുകള്‍. 

യുക്രൈനിനെ റഷ്യന്‍ അധിനിവേശത്തിലെ റഷ്യയോടുള്ള അതൃപ്തി ഇത് ആദ്യമായാണ് ഇന്ത്യ പരസ്യമായി പ്രതികരിക്കുന്നത്. ഈ കാലഘട്ടം യുദ്ധങ്ങളുടേത് അല്ല. ജനാധിപത്യവും നയതന്ത്രവും സംവാദങ്ങളുമാണ് ലോകത്തെ സ്പര്‍ശിക്കുന്നത് എന്ന് ഫോണ്‍ കോളിലൂടെ നമ്മള്‍ സംസാരിച്ചിരുന്നു, മോദി പറഞ്ഞു. 

എത്രയും പെട്ടെന്ന് ഇതെല്ലാം അവസാനിക്കാനാണ് നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്നതെന്ന് പുടിന്‍ മറുപടിയായി പറഞ്ഞു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, എതിര്‍ ഭാഗത്ത് നില്‍ക്കുന്ന യുക്രൈന്‍ ഭരണകൂടം സൈനിക നടപടികളിലൂടെ ലക്ഷ്യം കാണണം എന്ന അവരുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. യുദ്ധ ഭൂമിയിലാണ് എന്നാണ് അവര്‍ പറയുന്നത് എന്നും മോദിയോട് പുടിന്‍ പറഞ്ഞു. 

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് ശേഷം ഇത് ആദ്യമായാണ് പുടിനും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. മോദിക്ക് ജന്മദിനാശംസകള്‍ നേരാനും പുടിന്‍ മറന്നില്ല. എന്റെ പ്രിയ സുഹൃത്തേ, നാളെ നിങ്ങള്‍ നിങ്ങളുടെ ജന്മദിനം ആഘോഷിക്കാന്‍ പോവുകയാണ്. ആശംസകള്‍ എന്നാണ് പുടിന്‍ പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com