നഗരങ്ങളില്‍ ബ്രെഡ് മെഷീന്‍; ആര്‍ക്കുമെടുക്കാം, തികച്ചും സൗജന്യം (വീഡിയോ)

കോവിഡ് 19ന്റെ കാലത്ത് ജനങ്ങള്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടിയെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ ആശയം നടപ്പിലാക്കാന്‍ തീരുമാനിച്ചത്
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

വിശക്കുന്നവര്‍ക്ക് ഭക്ഷണം ശേഖരിച്ചുവയ്ക്കുന്ന വിവിധ പദ്ധതികള്‍ പല നഗരങ്ങളിലുമുണ്ട്. ആഹാരത്തിന് ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ ദുബൈ നഗരത്തില്‍ ബ്രെഡ് മെഷീന്‍ സ്ഥാപിച്ചിരിക്കുകയാണ് ഒരുകൂട്ടം മനുഷ്യര്‍. ഇതിലൂടെ ഒരു മിനിട്ടുകൊണ്ട് ബ്രെഡ് ഉണ്ടാക്കാന്‍ സാധിക്കും. 

സാധാരണ തൊഴിലാളികള്‍, ഡെലിവിറി ജീവനക്കാര്‍ തുടങ്ങി സാമ്പത്തികമായി ബുദ്ധുമുട്ടുന്നവരെ ലക്ഷ്യം വെച്ചാണ് മുഹമ്മദ്ബിന്‍ റാഷിദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍ഡോവ്‌മെന്റ് കണ്‍സള്‍ട്ടന്‍സി ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഈ സേവനം തികച്ചും സൗജന്യമാണ്. 

നഗരത്തിന്റെ വിവിധയിടങ്ങളില്‍ ബ്രെഡ് മെഷീന്‍ സ്ഥാപിക്കും. ദിവസത്തില്‍ രണ്ടുതവണ മെഷീന്‍ നിറയ്ക്കും. അറബിക് ബ്രെഡ്, ഫിംഗര്‍ റോള്‍ എന്നിവ ഈ മെഷീന്‍ വഴിയുണ്ടാക്കാം. കോവിഡ് 19ന്റെ കാലത്ത് ജനങ്ങള്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടിയെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ ആശയം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. 

പദ്ധതിയെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സംഭാവന നല്‍കാനുള്ള ഓപ്ഷനുമുണ്ട്. മെഷീനിലെ തന്നെ ഡൊണേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ പണം നല്‍കാന്‍ സാധിക്കും. 10 ദിര്‍ഹം മുതലാണ് സംഭാന നല്‍കാന്‍ കഴിയുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com