റേസ് ട്രാക്കില്‍ ഫെരാരിയുമായി മുന്നുവയസുകാരന്‍; അമ്പരന്ന് കാഴ്ചക്കാര്‍;വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2023 04:46 PM |
Last Updated: 07th April 2023 04:46 PM | A+A A- |

റേസ് ട്രാക്കില്‍ ഫെരാരിയുമായി മുന്നുവയസുകാരന്‍/ വീഡിയോ ദൃശ്യം
ഇസ്താംബുള്‍: റേസ് ട്രാക്കില്‍ ചുവന്ന ഫെരാരി ഓടിക്കുക എന്നത് പല കാര്‍ പ്രേമികളുടെയും സ്വപ്‌നമാണ്. എന്നാല്‍ മിക്കരാജ്യങ്ങളിലും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം പതിനെട്ടാണ്. എന്നാല്‍ മൂന്ന് വയസുകാരന്‍ അത് യാഥാര്‍ഥ്യമാക്കിയത് കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്റര്‍നെറ്റ് ലോകം. തുര്‍ക്കിയിലെ ഒരു റേസ് ട്രാക്കിലാണ് മൂന്ന് വയസുകാരന്‍ ഫെരാരി ഓടിക്കുന്നത്. ഒണ്‍ലിബാംഗേഴ്‌സ് എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഈ വീഡിയോ പങ്കിട്ടത്.
കാറിനുള്ളില്‍ സെയ്ന്‍ ഒറ്റയ്ക്കാണെന്നുള്ളതാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നത്. റേസ് ട്രാക്കില്‍ കാര്‍ കൈകാര്യം ചെയ്യുമ്പോള്‍ സെയ്ന്‍ എല്ലാ സുരക്ഷഗിയറുകളും ധരിച്ച് വളരെ ആത്മവിശ്വാസത്തോടെ ഇരിക്കുന്നതും വീഡിയോയില്‍ കാണാം. വളരെ ഭംഗിയായി ആനായാസം മൂന്നുവയസുകാരന്‍ കാര്‍ ഓടിക്കുകയും ചെയ്തു,
3 Year old drives parents Ferrari around the track pic.twitter.com/zqScWRILeq
— OnlyBangers (@OnlyBangersEth) March 26, 2023
വീഡിയോക്ക് താഴെ മൂന്നുവയസുള്ള ഡ്രൈവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നു. ഇത് നിയമവിരുദ്ധമായതിനാല്‍ പൊതുജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ചിലര്‍ പറയുന്നത്. ഇത്തരം പ്രവൃത്തികള്‍ കുട്ടികള്‍ ചെയ്താല്‍ അവരെ ശകാരിക്കുകയാണ് പൊതുവെ രക്ഷിതാക്കള്‍ ചെയ്യുക. എന്നാല്‍ ഇവിടെ ഇതിന്റെ വീഡിയോ സാമൂഹികമമാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയാണ് ഉണ്ടായതെന്നാണ് മറ്റുപലരുടെയും വിമര്‍ശനം. എന്നാല്‍ ഇത് വ്യാജവീഡിയോ ആണെന്നും പറയുന്നവരുണ്ട്.
സൂപ്പര്‍സ്പോര്‍ട് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മോട്ടോര്‍ ബൈക്കുകളില്‍ അഞ്ച് തവണ ചാമ്പ്യനായ തുര്‍ക്കിയില്‍ നിന്നുള്ള കെനാന്‍ സോഫുഗ്ലുവിന്റെ മകനാണ് സെയ്ന്‍. കുട്ടി ഫെരാരി ഓടുക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമൂസയ്ക്കും ട്വിസ്റ്റ്; വെണ്ടയ്ക്ക നിറച്ച സ്‌പെഷ്യല്‍ റെസിപ്പി, വിഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ