പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വസതിയിൽ നുഴഞ്ഞു കയറി; അഫ്‌​ഗാൻ പൗരൻ അറസ്റ്റിൽ

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് ഇയാൾ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ കയറിത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിയില്‍ നുഴഞ്ഞുകയറിയ അഫ്ഗാന്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാളെ തീവ്രവാദ വിരുദ്ധ വകുപ്പിന് കൈമാറിയെന്ന് ഇസ്ലാമാബാദ് പൊലീസ് അറിയിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. 

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ അകത്ത് കടന്നത്. എന്നാൽ ഇയാൾ എങ്ങനെ കയറിയെന്നതിൽ വ്യക്തതയില്ല. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാൾ അഫ്‌​ഗാൻ പൗരനാണെന്ന് സ്ഥിരീകരിച്ചു.

മൂന്ന് വ്യത്യസ്ത വഴികളിലൂടെയാണ് ഇയാൾ പ്രധാനമന്ത്രിയുടെ വസതിക്കുള്ളിൽ പ്രവേശിച്ചത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി മാറ്റിയിരിക്കുകയാണ്. ഇയാള്‍ എങ്ങനെ അകത്ത് കടന്നു എന്നത് അറിയാന്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com