കൊയ്ത്തുയന്ത്രത്തിന്റെ ബ്ലേഡിൽ കടിച്ചുവലിച്ചു, വായുവിൽ ഉയർന്നുപൊങ്ങി മുതല; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കർഷകൻ- വീഡിയോ 

അമേരിക്കയിലെ ലൂസിയാനയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ
കൊയ്ത്തു യന്ത്രത്തിന്റെ ബ്ലേഡിൽ കടിച്ചുവലിക്കുന്ന മുതലയുടെ ദൃശ്യം
കൊയ്ത്തു യന്ത്രത്തിന്റെ ബ്ലേഡിൽ കടിച്ചുവലിക്കുന്ന മുതലയുടെ ദൃശ്യം

വെള്ളത്തിൽ ഏറ്റവും അപകടകാരിയായ ജീവിയാണ് മുതല. മുതലയുടെ മുന്നിൽ ചീറ്റയും സിംഹവും വരെ തോറ്റുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുതലയുടെ വാലിന്റെ പ്രഹരമേറ്റാൽ ​ഗുരുതര പരിക്കിന് കാരണമാകും. ഇപ്പോൾ മുതലയുടെ ആക്രമണത്തിൽ നിന്ന് ഒരു കർഷകൻ രക്ഷപ്പെടുന്ന വീഡിയോയാണ് വൈറലാകുന്നത്.

അമേരിക്കയിലെ ലൂസിയാനയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. തന്റെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന കർഷകന് നേരെയാണ് മുതല പാഞ്ഞടുത്തത്. വെള്ളം കെട്ടിക്കിടക്കുന്ന കൃഷിയിടത്തിൽ തന്റെ കൊയ്ത്ത് യന്ത്രം ഉപയോ​ഗിച്ച് ജോലി ചെയ്യുകയായിരുന്നു കർഷകൻ. അതിനിടെ വെള്ളത്തിൽ കിടന്നിരുന്ന മുതല സമീപത്തുകൂടി അദ്ദേഹം യന്ത്രം ഓടിച്ചുനീങ്ങി.

പെട്ടെന്നുണ്ടായ പ്രകോപനത്തിൽ മുതല യന്ത്രത്തിന്റെ മൂർച്ചയേറിയ ബ്ലേഡുകളിൽ സ്വന്തം പല്ലുകൾ കൊണ്ട് കടിക്കുകയായിരുന്നു. മുതലയെ കണ്ട പരിഭ്രാന്തിയിൽ യന്ത്രം നിർത്തിയ കർഷകൻ പെട്ടെന്ന് തന്നെ മനസ്സാന്നിധ്യം വീണ്ടെടുത്ത് അത് പിന്നോട്ട് ഓടിച്ചുനീക്കി. എന്നാൽ അപ്പോഴും യന്ത്ര ബ്ലേഡിൽ നിന്നും കടിവിടാതിരുന്ന മുതല, വാഹനം പിന്നോട്ടെടുത്തതോടെ വായുവിലേക്ക് ഉയർന്നുപൊങ്ങുന്നതും കാണാം.

മുതല ബലമായി കടിച്ചുപിടിച്ചിരിക്കുകയാണെന്ന് മനസിലാക്കിയതോടെ അതിനെ താഴെയിറക്കാനായി അദ്ദേഹം വാഹനം മുന്നോട്ടെടുത്തു. ശരീരം വീണ്ടും വെള്ളത്തിൽ മുട്ടിയ തക്കത്തിന് മുതല പിടിവിടുകയായിരുന്നു. അതിന് ശേഷം വേ​ഗത്തിൽ തന്നെ അദ്ദേഹം വാഹനവുമായി സുരക്ഷിത സ്ഥാനത്തേയ്ക്ക് നീങ്ങി. തലനാരിഴയ്ക്കാണ് കർഷകൻ മുതലയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com