ടൈറ്റാനിക് കണ്ടെത്തിയതിലും ആഴത്തിൽ മോണ്ടിവിഡിയോ; അമേരിക്ക മുക്കിയ ജപ്പാനിസ് കപ്പൽ കണ്ടെത്തി 

രണ്ടാംലോക മഹായുദ്ധ കാലത്ത് അമേരിക്കൻ ആക്രമണത്തെ തുടർന്ന് 1,060പേരുമായി സൗത്ത് ചൈന കടലിൽ മുങ്ങിയ ജപ്പാനീസ് കപ്പൽ മൊണ്ടിവിഡിയോ മോരുവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
മൊണ്ടിവിഡിയോ മോരു
മൊണ്ടിവിഡിയോ മോരു

ണ്ടാംലോക മഹായുദ്ധ കാലത്ത് അമേരിക്കൻ ആക്രമണത്തെ തുടർന്ന് 1,060പേരുമായി സൗത്ത് ചൈന കടലിൽ മുങ്ങിയ ജപ്പാനീസ് കപ്പൽ മൊണ്ടിവിഡിയോ മോരുവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കപ്പൽ മുങ്ങി 80 വർഷത്തിന് ശേഷം, കടലിനടിയിൽ 4,000 മീറ്റർ  താഴ്ചയിലാണ് അന്വേഷണ  സംഘം ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിത്. ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ ദുരന്തങ്ങളിൽ ഒന്നാണ്  മോരുവിന്റെ തകർച്ച. 

1942 ജൂലൈ ഒന്നിനാണ്  തടവുകാരെയും  ഓസ്ട്രേലിയൻ സൈനികരെയും വ​ഹിച്ചുകൊണ്ടുള്ള യാത്രയിലായിരുന്ന കപ്പൽ അമേരിക്കൻ ആക്രമണത്തിൽ മുങ്ങിയത്. പാപ്പുവ ന്യൂ​ഗിനിയയിലെ ടൗൺഷിപ്പ് ആയിരുന്ന റബൗലിൽ നിന്ന് തടവുകാരും 830 ഓസ്ട്രേലിയൻ സൈനികരുമായാണ് കപ്പൽ പുറപ്പെട്ടത്. യുഎസ് ടോർപ്പിഡോയുടെ ആക്രമണത്തിലാണ് കപ്പൽ കർന്നത്. 

ഈ വർഷം ആദ്യം, കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി ഒരു പര്യവേഷക സംഘത്തെ നിയോ​ഗിച്ചിരുന്നു. മാരിടേം ആർക്കിയോളജിസ്റ്റുകൾ, ഓപ്പറേഷൻസ് ആന്റ് റിസർച്ച് സ്പെഷ്യലിസ്റ്റുകൾ, മുൻ നാവിക ഉദ്യോ​ഗസ്ഥർ എന്നിവരടങ്ങിയ സംഘം ദിവസങ്ങളെടുത്ത് നടത്തിയ തെരച്ചിലിലാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിച്ചത്. പ്രിയപ്പെട്ടവരുടെ നഷ്ടപ്പെടലിൽ വർഷങ്ങളായി ദുഖിക്കുന്നവർക്ക് ഒരു പരിധിവരെ ആശ്വാസം നൽകുന്നതാണ് കപ്പലിന്റെ ഭാ​ഗങ്ങൾ കണ്ടെത്തിയത് എന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനേസ് പറഞ്ഞു. 

സിഡ്നിയിലെ സൈലന്റ് വേൾഡ് ഫൗണ്ടേഷൻ, ഡച്ച് ഡീപ് സെർവെ ടീം ആയ ഫു​ഗ്രോ എന്നിവരുടെ സംയുക്ത സംഘമാണ് തെരച്ചിൽ നടത്തിയത്. രണ്ടായി പിളർന്ന നിലയിലാണ് കപ്പൽ കണ്ടെത്തിയിരിക്കുന്നത്. കടലിനടയിൽ ടൈറ്റാനിക് കണ്ടെത്തിയതിലും ആഴത്തിലാണ്  ഈ കപ്പൽ സ്ഥിതിചെയ്യുന്നത്. 
 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com