സുഡാനിൽ 72 മണിക്കൂർ കൂടി വെടിനിർത്തൽ; 500 ഇന്ത്യക്കാർ പോർട്ട് സുഡാനിൽ

രക്ഷാ ദൗത്യത്തിന്റെ ഭാഗമായി നാവികസേനയുടെ ഐഎൻഎസ് സുമേധ സുഡാൻ തുറമുഖത്ത് എത്തി
പോർട്ട് സുഡാനിലെത്തിയ ഇന്ത്യാക്കാർ/ പിടിഐ
പോർട്ട് സുഡാനിലെത്തിയ ഇന്ത്യാക്കാർ/ പിടിഐ

ഖാർതൂം: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ വെടിനിർ‌ത്തൽ 72 മണിക്കൂർ കൂടി നീട്ടാൻ തീരുമാനിച്ചു. സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. സൈന്യവുമായി ഏറ്റുമുട്ടുന്ന അർധസൈനിക വിഭാ​ഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും വെടിനിർത്തൽ അം​ഗീകരിച്ചിട്ടുണ്ട്. 

റമദാൻ ആഘോഷം പരി​ഗണിച്ച് ഐക്യരാഷ്ട്രസഭയുടേയും മറ്റ് ലോകരാജ്യങ്ങളുടേയും അഭ്യർത്ഥന പരി​ഗണിച്ചാണ് നേരത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്. ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നും വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്തുന്ന ദൗത്യം പുരോ​ഗമിക്കുകയാണ്. 

ഇന്ത്യയും തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്താനുള്ള രക്ഷാദൗത്യം ആരംഭിച്ചിട്ടുണ്ട്. ഓപ്പറേഷൻ കാവേരി എന്ന പേരിലാണ് ഇന്ത്യൻ രക്ഷാദൗത്യം. സുഡാനിൽ നിന്നും ജിദ്ദ വഴിയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക. വ്യോമസേനയും നാവികസേനയുമാണ് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 

രക്ഷാ ദൗത്യത്തിന്റെ ഭാഗമായി നാവികസേനയുടെ ഐഎൻഎസ് സുമേധ സുഡാൻ തുറമുഖത്ത് എത്തി. 500 ഓളം ഇന്ത്യാക്കാർ പോർട്ട് സുഡാനിൽ എത്തിയതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com