മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി; 41 മരണം, രക്ഷപ്പെട്ടത് നാലുപേര്‍ മാത്രം

By സമകാലികമലയാളം ഡെസ്ക്   |   Published: 09th August 2023 05:20 PM  |  

Last Updated: 09th August 2023 05:20 PM  |   A+A-   |  

_Mediterranean

പ്രതീകാത്മക ചിത്രം


 

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി 41പേര്‍ മരിച്ചു. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട നാലുപേര്‍ ഇറ്റാലിയന്‍ ദ്വീപായ ലാംപെഡുസയില്‍ എത്തിയപ്പോഴാണ് വിവരം പുറംലോകം അറിഞ്ഞത്. 

ടുണീഷ്യയില്‍ നിന്നാണ് അഭയാര്‍ത്ഥികള്‍ പുറപ്പെട്ടത്. മൂന്നു കുട്ടികള്‍ അടക്കം 45പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ബോട്ട് പുറപ്പെട്ട് കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ കടലില്‍ മുങ്ങിയെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

മൂന്നു പുരുഷന്‍മാരെയും ഒരു സ്ത്രീയേയും ഒരു കാര്‍ഗോ കപ്പലാണ് രക്ഷപ്പെടുത്തിയത്. ഇവരെ പിന്നീട് ഇറ്റാലിന്‍ കോസ്റ്റ് ഗാര്‍ഡിനെ ഏല്‍പ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 11കാരൻ വിമാനം പറത്തുന്നു, തൊട്ടടുത്ത് ബിയർ കുടിച്ച് പിതാവ്; ക്രാഷ്‌ലാൻഡിങ്, മരണം - വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ