11കാരൻ വിമാനം പറത്തുന്നു, തൊട്ടടുത്ത് ബിയർ കുടിച്ച് പിതാവ്; ക്രാഷ്‌ലാൻഡിങ്, മരണം - വിഡിയോ

22കാരനായ ​ഗവേഷകൻ ഗാരോൺ മയയും മകൻ ഫ്രാൻസിസ്കോ മയയുമാണ് മരിച്ചത്
11കാരൻ വിമാനം പറത്തുന്നു/ വിസി‍യോ സ്ക്രീൻഷോട്ട്
11കാരൻ വിമാനം പറത്തുന്നു/ വിസി‍യോ സ്ക്രീൻഷോട്ട്

ബ്രസീലിൽ ചെറുവിമാനം തകർന്ന് അച്ഛനും മകനും മരിച്ചതിന് പിന്നാലെ 11കാരനായ മകനെ വിമാനത്തിന്റെ നിയന്ത്രണം ഏൽപ്പിച്ച് ബിയർ കുടിക്കുന്ന അച്ഛന്റെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. 42കാരനായ ​ഗവേഷകൻ ഗാരോൺ മയയും മകൻ ഫ്രാൻസിസ്കോ മയയുമാണ് ജൂലൈ 29ന് വിമാനം തകർന്ന് മരിച്ചത്. 

ആറ് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബീച്ച്ക്രാഫ്റ്റിന്റെ ബാരോൺ 58 എന്ന ട്വിൻ എഞ്ചിൻ വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിന്റെ നിയന്ത്രണം 11കാരനായ മകനെ ഏൽപ്പിച്ച് ​ഗാരോൺ ബിയർ കുടിക്കുന്നതും നിർദേശങ്ങൾ നൽകുന്നതും വിഡിയോയിൽ കാണാം. സംഭവത്തിൽ ബ്രസീൽ നാഷനൽ സിവിൽ ഏവിയേഷൻ ഏജൻസി അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വിഡിയോ അപകടത്തിന് തൊട്ടുമുൻപ് എടുത്തതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അപകട സമയം വിമാനം നിയന്ത്രിച്ചിരുന്നത് മകനായിരുന്നോ എന്നും വ്യക്തമല്ല.

ജൂലൈ 29ന് വൈകുന്നേരം റോണ്ടോണിയ നഗരമായ നോവ കോൺക്വിസ്റ്റയിലെ അവരുടെ ഫാമിൽ നിന്നും മകനുമായി വിമാനത്തിൽ പോയ ഗാരോൺ ഇന്ധനം നിറയ്‌ക്കാനായി വിൽഹേനയിലെ ഒരു വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. തുടർന്നാണ് അപകടം സംഭവിച്ചത്. ഇരുവരുടെയും മരണത്തിന് പിന്നാലെ ഗാരോണിന്റെ ഭാര്യയും സ്വയം വെടിവച്ചു മരിച്ചു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബ്രസീലിയൻ സിവിൽ ഏവിയേഷൻ നിയമപ്രകാരം 18 വയസ് പൂർത്തിയായ പരിശീലനം ലഭിച്ച ആളുകൾക്ക് മാത്രമാണ് വിമാനം പറത്താൻ അനുമതി.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com