അന്‍വര്‍ ഉള്‍ ഹഖ് കാക്കര്‍ പാകിസ്ഥാന്‍ കാവല്‍ പ്രധാനമന്ത്രി 

 പാകിസ്ഥാന്‍ കാവല്‍ പ്രധാനമന്ത്രിയായി സെനറ്റര്‍ അന്‍വര്‍ ഉള്‍ ഹഖ് കാക്കറിനെ തെരഞ്ഞെടുത്തു
അന്‍വര്‍ ഉള്‍ ഹഖ് കാക്കര്‍/ട്വിറ്റര്‍
അന്‍വര്‍ ഉള്‍ ഹഖ് കാക്കര്‍/ട്വിറ്റര്‍

ഇസ്ലാമാബാദ്:  പാകിസ്ഥാന്‍ കാവല്‍ പ്രധാനമന്ത്രിയായി സെനറ്റര്‍ അന്‍വര്‍ ഉള്‍ ഹഖ് കാക്കറിനെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും പ്രതിപക്ഷ നേതാവ് രാജ റിയാസും രണ്ട് റൗണ്ടുകളായി നടത്തിയ ചര്‍ച്ചയിലാണ് അന്‍വറിനെ കാവല്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. വര്‍ഷാവസാനം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് കാക്കറിന്റെ നേതൃത്വത്തിലുള്ള കാവല്‍ സര്‍ക്കാരായിരിക്കും മേല്‍നോട്ടം വഹിക്കുക.

കാക്കറിനെ കാവല്‍ പ്രധാനമന്ത്രിയായി നിര്‍ദേശിച്ചുള്ള കത്തില്‍ ഷെഹബാസ് ഷരീഫും പ്രതിപക്ഷ നേതാവും സംയുക്തമായി ഒപ്പുവെച്ചതായും പ്രസിഡന്റിന്റെ പരിഗണനയ്ക്ക് അയച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടിയില്‍നിന്നുള്ള സെനറ്ററാണ് കാക്കര്‍. 2018 മുതല്‍ പാക് സെനറ്റില്‍ അംഗമാണ്. ബലൂചിസ്ഥാന്റെ തെക്ക്- പടിഞ്ഞാറന്‍ മേഖലയില്‍നിന്നുള്ള രാഷ്ട്രീയ നേതാവാണ് ഇദ്ദേഹം. കാവല്‍ മന്ത്രിസഭയെ കാക്കര്‍ തീരുമാനിക്കും.

കഴിഞ്ഞ ബുധനാഴ്ചയാണ് പാകിസ്ഥാന്‍ ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നിര്‍ദേശം നല്‍കിയത്. ഭരണഘടനപ്രകാരം 90 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com