'മഹത്തായ ശാസ്ത്രനേട്ടം, ഐഎസ്ആര്‍ഒ കൈയടി അര്‍ഹിക്കുന്നു'; ചന്ദ്രയാന്‍ വിജയത്തില്‍ വൈകി പ്രതികരിച്ച് പാകിസ്ഥാന്‍

അത് മഹത്തായ ശാസ്ത്ര വിജയമാണെന്നു മാത്രമേ പറയാനാവൂ. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ കൈയടി അര്‍ഹിക്കുന്നു
പാക് വിദേശകാര്യ വക്താവ് മുംതാസ് സാറ മാധ്യമങ്ങളെ കാണുന്നു/ട്വിറ്റര്‍
പാക് വിദേശകാര്യ വക്താവ് മുംതാസ് സാറ മാധ്യമങ്ങളെ കാണുന്നു/ട്വിറ്റര്‍

ഇസ്ലാമാബാദ്: ചന്ദ്രയാന്‍ മൂന്നിന്റെ വിജയം മഹത്തായ ശാസ്ത്രനേട്ടമാണെന്ന് പ്രതികരിച്ച് പാകിസ്ഥാന്‍. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴാണ്, പാക് വിദേശകാര്യ വക്താവ് മുംതാസ് സാറയുടെ വൈകിയുള്ള പ്രതികരണം. ചന്ദ്രയാന്റെ വിജയത്തിനു പിന്നാലെ ലോകരാജ്യങ്ങള്‍ അഭിനന്ദനവുമായി എത്തിയപ്പോഴൊന്നും പാകിസ്ഥാന്‍ പ്രതികരിച്ചിരുന്നില്ല.

''അത് മഹത്തായ ശാസ്ത്ര വിജയമാണെന്നു മാത്രമേ പറയാനാവൂ. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ കൈയടി അര്‍ഹിക്കുന്നു''- മുംതാസ് സാറ പറഞ്ഞു. 

പാകിസ്ഥാന്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ വിസമ്മതിച്ചെങ്കില്‍ക്കൂടി പാക് മാധ്യമങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യമാണ് ചന്ദ്രയാന്റെ വിജയത്തിനു നല്‍കിയത്. ചരിത്രപരമായ വിജയം എന്നാണ് ഡോണ്‍ പത്രം മുഖപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടത്. 

അമേരിക്കയും സോവിയറ്റ് യൂണിയനും ചൈനയും പരാജയപ്പെട്ടിടത്ത് വിജയിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാന്‍ ഇന്ത്യയ്ക്കായെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ പറഞ്ഞു. പാക് സാമൂഹ്യ മാധ്യമങ്ങളിലും ഒട്ടേറെപ്പേര്‍ ഇന്ത്യയ്ക്ക് അഭിനന്ദനവുമായി വന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com