കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് മരത്തിലേക്ക്, പിന്നീട് മറ്റൊന്നിലേക്ക്; 'ചാടിക്കളിച്ച്' കൂറ്റന്‍ പെരുമ്പാമ്പ്- വീഡിയോ 

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്
മേല്‍ക്കൂരയില്‍ നിന്ന് മരത്തിലേക്ക് കയറുന്ന പെരുമ്പാമ്പിന്റെ ദൃശ്യം
മേല്‍ക്കൂരയില്‍ നിന്ന് മരത്തിലേക്ക് കയറുന്ന പെരുമ്പാമ്പിന്റെ ദൃശ്യം
Updated on
1 min read

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് ഭയം ഉണ്ടാക്കുന്നതാണ്. ഇപ്പോള്‍ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് മരത്തിലേക്ക് കയറുന്ന കൂറ്റന്‍ പെരുമ്പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് ഇഴഞ്ഞ് കയറിയ പെരുമ്പാമ്പ്, അവിടെ നിന്ന് ഒരു മരത്തിലേക്ക് ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം നടുക്കം ഉണ്ടാക്കിയിരിക്കുകയാണ്. തുടര്‍ന്ന് ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ഇഴഞ്ഞുനീങ്ങുന്നതാണ് വീഡിയോയുടെ അവസാനം.

കാര്‍പെറ്റ് പൈത്തണ്‍ വിഭാഗത്തില്‍പ്പെട്ടതാണ് പെരുമ്പാമ്പ്. നാലുമുതല്‍ അഞ്ചുമീറ്റര്‍ വരെ നീളം വെയ്ക്കുന്ന ഇവയ്ക്ക് 15 കിലോഗ്രാം വരെ ഭാരം ഉണ്ടാവാറുണ്ട്. മറ്റ് പാമ്പുകളില്‍ നിന്ന് വ്യത്യസ്തമായി കാര്‍പെറ്റ് പൈത്തണിന് വേറിട്ട പേശിയാണ് ഉള്ളത്. ഇതാണ് മരത്തിന്റെ മുകളിലേക്ക് അനായാസം കയറാന്‍ ഇതിന് കരുത്തുപകരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

modi and trump at g7
Pakistani police shoot dead Australian girl on holiday; Australian PM demands investigation
Trump's unpredictable behavior; Iran includes psychologists in peace talks; Report says there has been a noticeable change
G7 Summit: Modi-Trump meet days after Indian sailors were killed in Iran; to discuss global security
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com