പാകിസ്ഥാന്‍ സൈനിക താവളത്തിന് നേരെ സൈനിക ആക്രമണം; 23 പേര്‍ കൊല്ലപ്പെട്ടു

ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാനി താലിബാന്‍ ഏറ്റെടുത്തു.
പാകിസ്ഥാന്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണം/ ട്വിറ്റര്‍
പാകിസ്ഥാന്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണം/ ട്വിറ്റര്‍

കറാച്ചി: പാകിസ്ഥാനിലെ സൈനിക താവളത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാനി താലിബാന്‍ ഏറ്റെടുത്തു. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയിലെ ദേര ഇസ്മയില്‍ ഖാന്‍ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. 

പുലര്‍ച്ചെ എല്ലാവരും ഉറക്കത്തിലായിരുന്നപ്പോളാണ് ആക്രണം. കൊല്ലപ്പെട്ടവര്‍ സൈനികര്‍ മാത്രമാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. 27 പേര്‍ക്ക് പരുക്കേറ്റു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കെട്ടിടത്തിലേക്കെത്തി പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു മുറികളിലായി ഉറങ്ങിക്കിടന്നവരാണ് മരിച്ചത്. 

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നതിനുശേഷം പാകിസ്ഥാന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ആക്രമണം വന്‍ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. പാക് താല്‍ക്കാലിക പ്രധാനമന്ത്രി അന്‍വര്‍ ഉള്‍ ഹഖ് കക്കറും ആഭ്യന്തര മന്ത്രി സര്‍ഫ്രാസ് ബുഗ്തിയും ആക്രമണത്തെ അപലപിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com