തത്തയെ പേടിച്ച് വീണു, ഡോക്ടറുടെ ഇടുപ്പെല്ല് പൊട്ടി, 74 ലക്ഷം രൂപ പിഴ വിധിച്ച് കോടതി

തത്ത തന്റെ തോളിൽ വന്നിരുന്നു ചിറക് കൊണ്ട് ശക്തിയായ വീശിയതോടെ ഡോക്ടർ പേടിച്ച് താഴെ വീണു.
മക്കോവോ തത്ത
മക്കോവോ തത്ത

ത് എന്തൊരു പൊല്ലാപ്പ്, ഒരു തത്ത കാരണം ഒരാൾക്ക് അടക്കേണ്ടി വന്ന പിഴയെത്രയാണെന്ന് അറിയാമോ? 74 ലക്ഷം രൂപ. രണ്ട് മാസത്തെ തടവ് ശിക്ഷയും. തായ്‌വാനിലാണ് സംഭവം. ഹുവാങ്ങ് എന്ന വ്യക്തി വീട്ടിൽ വളർത്തിയിരുന്ന മക്കോവോ തത്തയാണ് വിവദ നായകൻ.

ഹുവാങ്ങിന്റെ അയൽവാസിയും പ്ലാസ്റ്റിക് സർജനുമായ ഡോ.ലിന്നിനെ പേടിപ്പിക്കുകയും തുടർന്ന് താഴെ വീണ ഡോക്ടർ മാസങ്ങളോളം ചികിത്സയിൽ കഴിയേണ്ടി വന്നുവെന്നും ഇതിന് വലിയ സാമ്പത്തിക നഷ്‌ടം ഉണ്ടായെന്നും ചൂണ്ടിക്കാട്ടി ഡോക്ടർ നൽകിയ പരാതിയിലാണ് തായിനൻ ജില്ലാ കോടതിയുടെ വിധി. 

തത്ത തന്റെ തോളിൽ വന്നിരുന്നു ചിറക് കൊണ്ട് ശക്തിയായി വീശിയതോടെ ഡോക്ടർ പേടിച്ച് താഴെ വീണു. വീഴ്ചയിൽ ഡോക്ടറുടെ ഇടുപ്പെല്ല് പൊട്ടുകയും സ്ഥാനചലനമുണ്ടാകുകയും ചെയ്തു. ശസ്ത്രക്രിയക്ക് വിധേയനായ ഡോക്ടർക്ക് ആറ് മാസത്തോളം വിശ്രമം വേണ്ടി വന്നു. ഇത്രയും നാളുകൾ ജോലിക്ക് പോകാൻ കഴിഞ്ഞില്ല.

പ്ലാസ്റ്റിക് സർജനായതിനാൽ മണിക്കൂറുകളോളം നിന്ന് ശസ്ത്രക്രിയ നടത്തേണ്ടി വരും. അപകടത്തിന് ശേഷം ഏറെ നേരം നിൽക്കാൻ കഴിയുന്നില്ലെന്നും പരാതിയിൽ ഡോക്ടർ പറഞ്ഞു. ഹുവാങ്ങിന്റെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നും 40 സെന്റി മീറ്റർ ഉയരവും ചിറകുകളുടെ നീളം 60 സെന്റി മീറ്ററുമുള്ള മക്കോവോ തത്തയെ വളർത്തുമ്പോൾ ഉടമസ്ഥൻ ആവശ്യമായ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണമായിരുന്നുവെന്നും കോടതി പറയുന്നു. തായിനൻ ജില്ലാ കോടതിയുടേതാണ് വിധി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com