

കാൻബെറ: ട്രക്കിൽ കൊണ്ടു പോകുന്നതിനിടെ ഓസ്‌ട്രേലിയയിൽ ആണവ വികിരണ ശേഷിയുള്ള സീഷ്യം 137 അടങ്ങിയ ക്യാപ്‌സൂൾ കളഞ്ഞുപോയി. ന്യൂമാനിലെ റയോ ടിന്റോ ഇരുമ്പ് ഖനിയിൽ നിന്ന് 1400 കിലോമീറ്റർ അകലെ പെർത്ത് നഗരത്തിലെ സ്റ്റോറിലേക്കു കൊണ്ടുപോയ ഗുളികവലുപ്പത്തിലുള്ള ഉപകരണമാണ് കളഞ്ഞുപോയത്. ആണവ വികിരണ വസ്തുക്കൾ കണ്ടെത്താനുള്ള ഡിറ്റക്ടറുകൾ ഉൾപ്പെടെയുള്ള സന്നാഹങ്ങൾ ഉപയോഗിച്ച് ഓസ്ട്രേലിയൻ സൈന്യം, ആണവ വകുപ്പ്, വിവിധ പൊലീസ് ഏജൻസികൾ തുടങ്ങിയവർ തിരച്ചിലിൽ നടത്തുകയാണ്.
ഇതുവരെ 660 കിലോമീറ്ററോളം പ്രദേശത്ത് തെരച്ചിൽ കഴിഞ്ഞു. ജിപിഎസ് സംവിധാനത്തിലെ വിവരം ഉപയോഗിച്ച് ഡ്രൈവർ സഞ്ചരിച്ച പാതയിലാണ് തിരച്ചിൽ. മറ്റേതെങ്കിലും വാഹനത്തിന്റെ ടയറിൽപറ്റി ദൂരെക്കെവിടെയെങ്കിലും പോകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
അയിരിൽ ഇരുമ്പിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഗെയ്‍ജ് യാത്രയ്ക്കിടെ ട്രക്കിലുണ്ടായ കുലുക്കത്തെ തുടർന്ന് തെറിച്ചു പോയതാകാമെന്നാണ് കരുതുന്നത്. ആണവായുധത്തിന്റെ സ്വഭാവം ഇതിനില്ലെങ്കിലും കയ്യിലെടുക്കുകയോ സമീപത്ത് ഏറെനേരം കഴിയുകയോ ചെയ്യുന്നവർക്ക് ത്വക്‌രോഗവും ദഹന, പ്രതിരോധ വ്യവസ്ഥകളിൽ പ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ദീർഘകാലം സമ്പർക്കം തുടർന്നാൽ കാൻസറിനു കാരണമാകാം. ഇതിൽ നിന്നുള്ള വികിരണശേഷി 24 മണിക്കൂറിനുള്ളിൽ 10 എക്സ്റേയ്ക്കു തുല്യമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates