ഹെല്‍മറ്റ് ധരിച്ച് മാല മോഷ്ടിക്കാന്‍ എത്തി, 'പഞ്ഞിക്കിട്ട്' യുവാവ്; 'ഓടിത്തള്ളി' മോഷ്ടാക്കള്‍- വൈറല്‍ വീഡിയോ 

റോഡരികിലൂടെ നടന്നുപോകുകയാണ് ദമ്പതികള്‍
മോഷ്ടാക്കളെ ആക്രമിക്കുന്ന യുവാവിന്റെ ദൃശ്യം
മോഷ്ടാക്കളെ ആക്രമിക്കുന്ന യുവാവിന്റെ ദൃശ്യം
Updated on
1 min read

ഹെല്‍മറ്റ് ധരിച്ച് മുഖം മറച്ച് ബൈക്കിലെത്തി കവര്‍ച്ച നടത്തുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഇത്തരം അപ്രതീക്ഷിതമായ ആക്രമണങ്ങളില്‍ ഭൂരിഭാഗം ആളുകളും പകച്ചുപോകുന്നത് കൊണ്ട് ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയാറില്ല. ഇപ്പോള്‍ ഇത്തരത്തില്‍ കവര്‍ച്ച നടത്താന്‍ വന്ന രണ്ടംഗ സംഘത്തെ 'പഞ്ഞിക്കിടുന്ന' വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

റോഡരികിലൂടെ നടന്നുപോകുകയാണ് ദമ്പതികള്‍. ഇവരെ ലക്ഷ്യമാക്കി രണ്ടംഗ അക്രമിസംഘം ബൈക്കിലെത്തി. യുവതിയുടെ കൈയില്‍ ഉള്ളത് കവരാന്‍ എത്തിയ സംഘത്തെ കണ്ട് ഭയന്ന് യുവതി ഓടി. എന്നാല്‍ ഇതില്‍ പകച്ചുനില്‍ക്കാതെ യുവതിയുടെ കൂടെ ഉണ്ടായിരുന്ന യുവാവ് രണ്ടംഗ സംഘത്തെ ധീരമായി നേരിടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

യുവാവിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ രണ്ടംഗ സംഘം ശ്രമിക്കുന്നുണ്ടെങ്കിലും വിടാതെ പിന്തുടര്‍ന്ന് തുടര്‍ച്ചയായി യുവാവ് ആക്രമിക്കുന്നതാണ് ദൃശ്യത്തെ വൈറലാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com