ഭൂകമ്പം മുതലെടുത്ത് ഐഎസ് ഭീകരർ; സിറിയയിലെ ‘ബ്ലാക്ക് പ്രിസണി’ൽ നിന്ന് 20 തടവുകാർ ജയിൽ ചാടി 

വടക്കുപടിഞ്ഞാറൻ സിറിയയിൽ തുർക്കി അതിർത്തിക്കു സമീപമുള്ള റജോയിലെ ജയിലിൽ നിന്നാണ് തടവുകാർ രക്ഷപ്പെട്ടത്
തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾക്കായി തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ/ ചിത്രം: പിടിഐ
തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾക്കായി തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ/ ചിത്രം: പിടിഐ

അഫ്രിൻ: അതിശക്തമായ ഭൂചലനത്തിന് പിന്നാലെയുണ്ടായ കലാപത്തിനിടെ 20 തടവുകാർ ജയിൽ ചാടി. വടക്കുപടിഞ്ഞാറൻ സിറിയയിൽ തുർക്കി അതിർത്തിക്കു സമീപമുള്ള റജോയിലെ ‘ബ്ലാക്ക് പ്രിസൺ’ എന്നറിയപ്പെടുന്ന ജയിലിൽ നിന്നാണ് തടവുകാർ രക്ഷപ്പെട്ടത്. രക്ഷപെട്ടവരിലേറെയും ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിൽപ്പെട്ട തടവുകാരാണ്.

സൈനിക ജയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ തടവുകാർ കലാപമുണ്ടാക്കിയപ്പോഴാണ് ഇരുപതോളം തടവുകാർ ജയിലിൽനിന്ന് രക്ഷപ്പെട്ടത്. റജോയിലെ ജയിലിലുള്ള ണ്ടായിരത്തോളം തടവുകാരിൽ 1300 പേരും ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധമുള്ളവരാണ്. ‘‘കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പം റജോയിലെ ജയിലിനെയും ബാധിച്ചു. ഇതിനിടെ തടവുകാരിൽ ചിലർ കലാപമുണ്ടാക്കാനും ജയിലിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ശ്രമിച്ചു. ഇതിനിടെ ഇരുപതോളം തടവുകാർ ജയിലിൽനിന്ന് രക്ഷപ്പെട്ടു. ഇവർ ഐഎസ് ഭീകരരാണെന്ന് സംശയിക്കുന്നു’, ജയിൽ അധികൃതർ പറഞ്ഞു. 

ജയിൽ ഉൾപ്പെടുന്ന മേഖലയിൽ അതിശക്തമായ രണ്ട് ഭൂചലനങ്ങൾ ഉണ്ടായെന്നാണ് വിവരം. പ്രാദേശിക സമയം പുലർച്ചെ 4.17നുണ്ടായ ഭൂചലനത്തിന് 7.8 തീവ്രതയും ഉച്ചയ്ക്ക് 1.24നുണ്ടായ ഭൂചലനത്തിന് 7.5 തീവ്രതയുമാണ് രേഖപ്പെടുത്തിയത്. ആദ്യ ഭൂകമ്പത്തിൽ ജയിലിന്റെ ഭിത്തികൾക്കും വാതിലുകൾക്കും വിള്ളലുണ്ടായി. ഇതിനുപിന്നാലെയാണ് തടവുകാർ പുറത്തുചാടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com