ഇന്ത്യൻ ടെക്കികൾക്ക് ആശ്വാസം; എച്1ബി വിസയിൽ മാറ്റത്തിനൊരുങ്ങി യുഎസ്
വാഷിങ്ടൻ: എച്1ബി, എൽ1 വിസ നിയമങ്ങൾ പരിഷ്കരിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പരിഷ്കാരം ഇന്ത്യക്കാരായ ടെക്കികൾക്ക് ഉപകാരമാകും. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകൾക്കുള്ള വിസയാണ് പരിഷ്കരിക്കാനൊരുങ്ങുന്നത്. വിസ റീ സ്റ്റാംപി (പുതുക്കൽ) ങ്ങുമായി ബന്ധപ്പെട്ടാണു പ്രധാനമായും മാറ്റം വരിക.
2004 വരെ എച്ച്1ബി ഉൾപ്പെടെയുള്ള വിസക്കാർക്ക് യുഎസിൽത്തന്നെ റീ സ്റ്റാംപിങ്ങിന് അവസരമുണ്ടായിരുന്നു. പിന്നീട് ഇക്കാര്യത്തിൽ നിയന്ത്രണം വന്നു. വിദേശ ടെക് ജോലിക്കാർ യുഎസിനു പുറത്തു പോയി അവരവരുടെ മാതൃ രാജ്യങ്ങളിൽ എത്തി വിസ പുതുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതു കമ്പനികൾക്കും ജോലിക്കാർക്കും ജീവനക്കാരുടെ ആശ്രിതർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നതായിരുന്നു.
നിയമത്തിൽ പരീക്ഷണാർഥം ഇളവ് അനുവദിക്കാനാണു യുഎസ് ആലോചന. ഈ വർഷം അവസാനത്തോടെ ഇളവ് നിലവിൽ വരുമെന്ന് റിപ്പോർട്ടുകളുണ്ട്.
വിസ കാലാവധി കഴിയുമ്പോൾ സ്വദേശത്തേക്കു പോയി യുഎസ് കോൺസുലേറ്റിൽ നിന്ന് റീ സ്റ്റാംപ് ചെയ്യുന്നതാണ് നിലവിലെ രീതി. ചില സമയങ്ങളിൽ വിസ പുതുക്കിക്കിട്ടാൻ രണ്ട് വർഷത്തിലേറെ കാത്തിരിക്കേണ്ടി വരാറുണ്ട്. ഈ കാലതാമസം ജോലിക്കാരെയും കമ്പനികളെയും സാരമായി ബാധിച്ചിരുന്നു.
നിലവിൽ എത്ര വിസക്കാർക്ക് തുടക്കത്തിൽ സൗകര്യം ലഭ്യമാകുമെന്നു പറയാനാകില്ലെന്നും ഒന്ന്, രണ്ട് വർഷത്തിനകം എണ്ണം കൂട്ടുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വ്യക്തമാക്കി. എല്ലാ വർഷവും ആകെ 65,000 പുതിയ എച്ച്1ബി വിസകളാണു യുഎസ് അനുവദിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
