'ജീവനേക്കാള്‍ വലുത് അമ്മ', രക്ഷപ്പെട്ടിട്ടും വീണ്ടും അരികിലേക്ക് ഓടിയെത്തി; ചെളിയില്‍ പൂണ്ട് കുട്ടിയാനയും അമ്മയാനയും, ഒടുവില്‍- വീഡിയോ  

കുട്ടിയാനയെയും അമ്മയാനെയും രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സുശാന്ത നന്ദ ഐഎഫ്എസ് ആണ് ട്വിറ്ററില്‍ പങ്കുവെച്ചത്.
ചെളിയില്‍ പൂണ്ടുപോയ കുട്ടിയാനയും അമ്മയാനയും
ചെളിയില്‍ പൂണ്ടുപോയ കുട്ടിയാനയും അമ്മയാനയും

കൂട്ടത്തില്‍ ഒന്ന് അപകടത്തില്‍പ്പെട്ടാല്‍ രക്ഷിക്കുന്ന കാര്യത്തില്‍ ആനകള്‍ക്ക് പ്രത്യേക കരുതലാണ്. ഇപ്പോള്‍ ചെളിയില്‍ പൂണ്ടുപോയ കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ, വീണ്ടും ചെളിയില്‍ പൂണ്ടുപോയ കുട്ടിയാനയെയും അമ്മയാനയെയും രക്ഷിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയുടെ ഹൃദയം കവരുന്നത്.

ആഫ്രിക്കയിലാണ് സംഭവം. കുട്ടിയാനയെയും അമ്മയാനയെയും രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സുശാന്ത നന്ദ ഐഎഫ്എസ് ആണ് ട്വിറ്ററില്‍ പങ്കുവെച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഇരു ആനകളെയും രക്ഷിച്ചത്.

ആദ്യം കുട്ടിയാനയെയാണ് രക്ഷിക്കാന്‍ ശ്രമിച്ചത്. വടം പോലെ തുണി കെട്ടി കുട്ടിയാനയെ ചെളിയില്‍ നിന്ന് പുറത്തേയ്ക്ക് എത്തിച്ചു. എന്നാല്‍ ചെളിയില്‍ പൂണ്ട് രക്ഷപ്പെടാന്‍ കഴിയാതെ കിടക്കുന്ന അമ്മയാനയുടെ അരികിലേക്ക് കുട്ടിയാന പോയതിനെ തുടര്‍ന്ന് വീണ്ടും ചെളിയില്‍ അകപ്പെട്ടു.  രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും കുട്ടിയാനയെ രക്ഷിച്ചു. എന്നാല്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ കുട്ടിയാന വീണ്ടും അമ്മയാനയ്ക്ക് അരികിലേക്ക് പോയത് കണ്ടുനിന്നവരുടെ കണ്ണു നനയിച്ചു.

ഒടുവില്‍ മയക്കുമരുന്ന് നല്‍കി മയക്കി കിടത്തിയ ശേഷമാണ് കുട്ടിയാനയെ ചെളിയില്‍ നിന്ന് പുറത്തെടുത്തത്. അരികിലുള്ള ചെളിയെല്ലാം കോരി കളഞ്ഞശേഷം അമ്മയാനയെയും രക്ഷിച്ചു. തുടര്‍ന്ന് കുട്ടിയാനയും അമ്മയാനയും നടന്നുനീങ്ങുന്നതാണ് വീഡിയോയുടെ അവസാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com