

സഹോദരനും സഹോദരിയും തമ്മിലുള്ള ലൈംഗിക ബന്ധത്തെ കുറിച്ചുള്ള ചോദ്യം പരീക്ഷാ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ പാകിസ്ഥാനിലെ യൂണിവേഴ്‌സിറ്റിക്കെതിരെ വ്യാപക പ്രതിഷേധം. പാകിസ്ഥാനിലെ കോംസാറ്റ് യൂണിവേഴ്‌സിറ്റിയാണ് ഇത്തരത്തിലൊരു ചോദ്യം ചോദ്യക്കടലാസിൽ ഉൾപ്പെടുത്തിയത്.
ചോദ്യക്കടടലാസിലെ അശ്ലീല ഉള്ളടക്കം സംബന്ധിച്ച് യൂണിവേഴ്‌സിറ്റി ചാൻസലറെയും വൈസ് ചാൻസലറെയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകളും പ്രമുഖരുമടക്കം രംഗത്തെത്തി. 'ജൂലി-മാർക്ക്' എന്ന സഹോദരങ്ങൾക്കിടയിലെ ലൈംഗിക ബന്ധം വിശദീകരിച്ച ശേഷം അതിൽ വിദ്യാർഥികളുടെ അഭിപ്രായം എന്താണെന്നായിരുന്നു ചോദ്യം. ഉത്തരം സ്വന്തം അനുഭവത്തിൽ നിന്നും പറയാമെന്നും ചോദ്യത്തിൽ പറയുന്നു.
ഇത്തരം തരംതാഴ്ന്ന ചോദ്യം ഉണ്ടാക്കിയ ആളെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും യൂണിവേഴ്‌സിറ്റി അടച്ചു പൂട്ടണമെന്നും പാകിസ്ഥാൻ അഭിനയത്രിയും ഗായികയുമായ മിഷി ഖാൻ ട്വിറ്ററിലൂടെ പറഞ്ഞു. ഇല്‌ക്ടിക്കൽ എൻജിനിയറിങ് വിദ്യാർഥികൾക്ക് ഡിസംബർ അവസാനം നടന്ന പരീക്ഷയിലാണ് ഈ ചോദ്യം ഉൾപ്പെടുത്തിയത്. അതേസമയം ഖൈർ ഉൾ ബഷർ എന്ന വ്യക്തിയാണ് ഈ ചോദ്യം ഉണ്ടാക്കിയതെന്നാണ് റിപ്പോർട്ട്. ഇയാളെ യൂണിവേഴ്‌സിറ്റിയിൽ നിന്നും പുറത്താക്കിയതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates