'പരുന്തുകളുടെ നൃത്തം' പകർത്തിയ കാർത്തിക് സുബ്രഹ്‌മണ്യത്തിന് നാഷണൽ ജ്യോഗ്രഫിക് പുരസ്‌കാരം

'പരുന്തുകളുടെ നൃത്തം' എന്ന ചിത്രമാണ് അം​ഗീകാരത്തിന് അർഹമായത്.
കാർത്തിക് പകർത്തിയ ചിത്രം/  പിടിഐ
കാർത്തിക് പകർത്തിയ ചിത്രം/ പിടിഐ

ന്യൂയോർക്ക്: നാഷണൽ ജ്യോഗ്രഫിക് മാസികയുടെ പിക്ചർ ഓഫ് ദ ഇയർ പുരസ്‌കാരം അമേരിക്കയിലെ ഇന്ത്യൻവംശജനായ കാർത്തിക് സുബ്രഹ്‌മണ്യത്തിന്. അലാസ്‌കയിലെ ചിൽകാറ്റ് ബാൾഡ് ഈഗിൾ സങ്കേതത്തിൽ വെച്ച് കാർത്തിക് പകർത്തിയ 'പരുന്തുകളുടെ നൃത്തം' എന്ന ചിത്രമാണ് അം​ഗീകാരത്തിന് അർഹമായത്. മീൻവേട്ടക്കിറങ്ങിയ പരുന്തുകൾ മരക്കൊമ്പിനായി നടത്തുന്ന പോരാണ് ചിത്രത്തിൽ.

അയ്യായിരത്തോളം മത്സരാർഥികളിൽ നിന്നാണ് കാർത്തിക്കിനെ വിജയിയായി പ്രഖ്യാപിച്ചത്. നാഷണൽ ജ്യോഗ്രഫിക് മാസികയുടെ മേയ് ലക്കത്തിൽ കാർത്തിക്കിന്റെ ചിത്രങ്ങളുമുണ്ടാകും. സാൽമൺ മത്സ്യങ്ങളെ ഭക്ഷിക്കാൻ നവംബറിൽ ഒട്ടേറെ പരുന്തുകൾ ഇവിടെയെത്താറുണ്ട്. 2020ലെ കൊവിഡ് ലോക്‌ഡൗൺ സമയത്താണ് സോഫ്‌റ്റ്‌വെയർ എൻജിനിയറായിരുന്ന കാർത്തിക് വന്യജീവി ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com